Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂമാക്കറുടെ മകനും കാറോട്ട രംഗത്തേക്ക്

ഇതിഹാസ കാറോട്ടതാരം മൈക്കിള്‍ ഷൂമാക്കറുടെ മകന്‍ കാറോട്ട രംഗത്തേക്ക് പ്രവേശിക്കുന്നു. ഫോര്‍മുല മത്സരങ്ങളുടെ ആദ്യ പടിയായ ഫോര്‍മുല 4 വിഭാഗത്തില്‍ മത്സരിക്കാനായി ഷൂമാക്കറുടെ മൂത്തമകന്‍ പതിനഞ്ചുകാരനായ മിക്ക് ഷൂമാക്കറാണ് തയ്യാറെടുക്കുന്നത്. ഫോര്‍മുല ഫോര്‍ വിഭാഗത്തില്‍ മത്സരിക്കാനായി മിക്ക് കരാരില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു.

കഴിഞ്ഞ സീസണില്‍ ജര്‍മന്‍ കാര്‍ട്ട് റേസ്സില്‍ മിക്ക് രണ്ടാം സ്ഥാനം നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഡച്ച് ടീമായ വാന്‍ ആമേര്‍സ്ഫൂര്‍ട്ട് റേസിംഗുമായി കരാറില്‍ ഏര്‍പ്പെട്ടത്. മിക്കിന്റെ കഴിവില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ടെസ്റ്റ് ഡ്രൈവിങ്ങില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും ടീം മാനേജര്‍ അറിയിച്ചു.

schumacher-son

ഫോര്‍മുല വണ്‍ കാറോട്ട ചരിത്രത്തില്‍ 7 തവണ ചാമ്പ്യനായി ചരിത്രത്തില്‍ ഇടംപിടിച്ചയാളാണ് മിക്കിന്റെ പിതാവ് മൈക്കിള്‍ ഷൂമാക്കര്‍. 2013 ഡിസംബര്‍ 29 ന് മകനൊപ്പം ഫ്രഞ്ച് ആല്‍പ്‌സ് പര്‍വതനിരകളില്‍ സ്‌കീയിംഗ് നടത്തവെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഷൂമാക്കര്‍ ഇപ്പോള്‍ കോമയിലാണ്.

്അപകടത്തില്‍ തലയ്ക്ക് ഗുരുതമായി പരിക്കേറ്റ ഷൂമാക്കര്‍ ഏറെക്കാലം ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറുകയായിരുന്നു. ഷൂമാക്കറുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരിന് അത്ഭുതങ്ങള്‍ സംഭവിക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അടുത്തിടെ ഷൂമാക്കര്‍ ശബ്ദങ്ങള്‍ കേട്ട് പ്രതികരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Story first published: Sunday, March 8, 2015, 7:55 [IST]
Other articles published on Mar 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+