മൈക്കിള്‍ ഷൂമാക്കര്‍ തിരിച്ചുവരാന്‍ മഹാത്ഭുതം സംഭവിക്കണം
ദില്ലി: ഏഴുതവണ എഫ് വണ്‍ കാറോട്ടത്തില്‍ ജേതാവായ മൈക്കിള്‍ ഷൂമാക്കറിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. വേഗതയെ അതിരറ്റ് സ്‌നേഹിച്ച ഷൂമാക്കര്‍ ഇപ്പോള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കോമയില്‍ തന്നെയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2013ല്‍ ഫ്രഞ്ച് ആല്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ് നടത്തവെ അപകടത്തില്‍പ്പെട്ട ഷൂമാക്കര്‍ ഇതുവരെ മയക്കത്തില്‍ നിന്നും ഉണര്‍ന്നിട്ടില്ല. മരണത്തിനും ജീവിതത്തിനും ഇടയില്‍ ദീര്‍ഘനാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഷൂമാക്കാര്‍ അബോധാവസ്ഥയിലാണ് വീട്ടിലേക്ക് മടങ്ങിയത്. സ്വിസ് ലേക്ക്‌സൈഡിലുള്ള ആഡംബര വസതിയില്‍ ഇപ്പോഴും ഷൂമാക്കര്‍ മയക്കത്തില്‍തന്നെയാണ്.

ഏതാണ്ട് മുഴുവന്‍ സമയവും ഭാര്യയും മക്കളും അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച പ്രത്യേക മുറിയിലാണ് ഷൂമാക്കര്‍. ദ്രാവകരൂപത്തിലുള്ള ഭക്ഷണവും മരുന്നുമാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഷൂമാക്കര്‍ പഴയരീതിയിലേക്ക് മടങ്ങിയെത്തണമെങ്കില്‍ മഹാത്ഭുതം സംഭവിക്കണമെന്ന് ഇന്റര്‍നാഷണല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജീന്‍ ടോഡ് പറയുന്നു.
വേഗതയെ അത്രയധികം സ്‌നേഹിച്ചയാളായിരുന്നു ഷൂമാക്കര്‍. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക കാരണമായതും. പ്രതികൂല കാലാവസ്ഥയിലും അതിവേഗത്തില്‍ മഞ്ഞിലൂടെ സ്‌കീയിങ് നടത്താന്‍ ഷൂമാക്കര്‍ ആഗ്രഹിച്ചതും അതുകൊണ്ടുതന്നെ. എന്നാല്‍ മഞ്ഞില്‍ ഒളിച്ചിരുന്ന പാറയില്‍ത്തട്ടി വീണ ഷൂമാക്കറിന്റെ തലയില്‍ ഗുരുതരമായ പരിക്കേല്‍ക്കുകയായിരുന്നു. എന്നെങ്കിലും ഒരുദിനം ഷൂമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications