For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്കിള്‍ ഷൂമാക്കറുടെ ചികിത്സാ രേഖകള്‍ മോഷ്ടിച്ച് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്

By Gokul

ജനീവ: ലോകത്തെ എക്കാലത്തെയും മികച്ച ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരിലൊരാളായ മൈക്കിള്‍ ഷൂമാക്കറുടെ ചികിത്സാ രേഖകള്‍ മോഷ്ടിച്ച് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു. ഷൂമാക്കറുടെ മാനേജരാണ് ഇക്കാര്യം പുറത്തുവിട്ടത്. സ്‌കീയിങിനിടെ വീണ് പരിക്കേറ്റ ഷൂമാക്കര്‍ മാസങ്ങളായി ഫ്രാന്‍സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

40,000 പൗണ്ടിനാണ് ഷൂമാക്കറുടെ രേഖകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ സബിന കെം പറഞ്ഞു. രേഖകള്‍ ഒറിജിനല്‍ തന്നെയാണോയെന്ന് വ്യക്തമല്ലെങ്കിലും ഇവ കാണാതെ പോയതിലും ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ചതിലും ആശുപത്രി ജീവനക്കാര്‍ക്ക് പങ്കുണ്ടായേക്കാമെന്ന് മാനേജര്‍ ആരോപിച്ചു.

michaelschumacher

ഇത്തരം രേഖകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും തെറ്റാണെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാട്ടണമെന്നും ഷൂമാക്കറോടുള്ള അവഹേളനത്തിന് തുല്യമാണിതെന്നും അവര്‍ പറഞ്ഞു.

ആറുമാസം ഹോസ്പിറ്റലില്‍ കോമയില്‍ കഴിഞ്ഞിരുന്ന ഷൂമാക്കര്‍ക്ക് ബോധം തെളിഞ്ഞെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന്, സ്വന്തം വീട്ടില്‍ തയ്യാറാക്കിയിരിക്കുന്ന അത്യാധുനിക സൗകര്യമുള്ള മുറിയിലേക്ക് ഇപ്പോള്‍ ഷൂമാക്കറെ മാറ്റിയിരിക്കുകയാണെന്നാണ് വിവരം.

Story first published: Wednesday, June 25, 2014, 10:30 [IST]
Other articles published on Jun 25, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+