വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിച്ചല്‍ ജോണ്‍സന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം

By Mithra Nair

സിഡ്‌നി: മിച്ചല്‍ ജോണ്‍സന് മലയാളികളുടെ തെറിയഭിഷേകം. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ ആസ്‌ട്രേലിയ സെമി പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുമെന്ന് പറഞ്ഞതിനാണ് ഓസിസ് താരം മിച്ചല്‍ ജോണ്‍സിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിവിളി.

മത്സരം നടക്കുമ്പേള്‍ ഇന്ത്യന്‍ താരങ്ങളെ ചീത്ത വിളിക്കേണ്ട ചുമതല ഡേവിഡ് വാര്‍ണര്‍ക്കാണെന്നും അദ്ദേഹം അത് ചെയ്തില്ലെങ്കില്‍ താന്‍ ചെയ്യുമെന്നും ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മലയാളികള്‍ ജോണ്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ആക്രമണം നടത്തിയ്ത്.

mitchell.jpg -Properties

പ്രധാന മത്സരങ്ങളിലെല്ലാം എതിരാളികളെ വാക്കു കൊണ്ടും നോട്ടം കൊണ്ടും പ്രകോപിപ്പിക്കുക (സ് ലെഡ്ജിങ്) ആസ്‌ട്രേലിയന്‍ താരങ്ങളുടെ രീതിയാണ്.

ചീത്തവിളിയെല്ലാം കളിയുടെ ഭാഗമാണ്, ക്വാര്‍ട്ടറില്‍ വഹാബ് റിയാസ് ഷെയ്ന്‍ വാട്‌സണ്‍ പോര് മറ്റെല്ലാ പോരില്‍ നിന്നും വിത്യസ്തമാണ്. എല്ലാവരില്‍ നിന്നും വിത്യസ്തമായി അത് ഞാന്‍ ആസ്വദിച്ചു. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇതിനേക്കാള്‍ വലിയ പ്രകടനം നിങ്ങള്‍ക്ക് കാണാവുന്നതാണെന്നും ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. ഫോക്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണ്‍സന്റെ പ്രതികരണം.

Story first published: Wednesday, March 25, 2015, 9:35 [IST]
Other articles published on Mar 25, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X