ടെന്നിസ് 'എല്‍ ക്ലാസിക്കോ'യില്‍ വീണ്ടും ഫെഡറര്‍, നേട്ടം മയാമിയില്‍....
മയാമി: ടെന്നിസിലെ എല്‍ ക്ലാസിക്കോയില്‍ വീണ്ടും സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ നേടി. മയാമി ഓപ്പണ്‍ ഫൈനലില്‍ ചിരവൈരിയായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തകര്‍ത്തത്. 6-3, 6-4 എന്ന സ്‌കോറിനായിരുന്നു സ്വിസ് ഇതിഹാസത്തിന്റെ വിജയം.

നദാലിനെതിരെ ഫെഡററുടെ തുടര്‍ച്ചയായ നാലാം ജയം കൂടിയാണിത്. ആറു മാസം പരിക്കിനെ തുടര്‍ന്നു കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ശേഷം മടങ്ങിയെത്തിയ ഫെഡറര്‍ അവിസ്മരണീയ പ്രകടനമാണ് നടത്തുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നദാലിനെ കീഴടക്കി സ്വിസ് മാസ്റ്റര്‍ ജേതാവായിരുന്നു. പിന്നീട് ഇന്ത്യന്‍വെല്‍സ് ചാംപ്യന്‍ഷിപ്പിലും ഫെഡറര്‍ കിരീടം ചൂടി.

കരിയറിലെ ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്ന് മയാമി ഓപ്പണ്‍ കിരീടനേട്ടത്തിനു ശേഷം ഫെഡറര്‍ പ്രതികരിച്ചു. ഫെഡററുടെ മൂന്നാമത് മയാമി ഓപ്പണ്‍ കിരീടവിജയം കൂടിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications