Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈയല്ല, പഞ്ചാബാണ് സൂപ്പര്‍ കിംഗ്‌സ്

ധോണിയോ മാക്‌സ് വെല്ലോ, ആരാണ് മികച്ച മാച്ച് വിന്നര്‍ എന്ന് സംശയിച്ചവര്‍ക്ക് ഉത്തരം കിട്ടിക്കാണും. അമ്മാതിരി അടിയായിരുന്നു ഗ്ലെന്‍ മാക്‌സ് വെല്‍ കട്ടക്കില്‍ കാഴ്ച വെച്ചത്. അടി എന്ന് പറഞ്ഞാല്‍ പോര, സ്ഫടികത്തിലെ ആടുതോമയെ കുറിച്ച് പറഞ്ഞപോലെ അടിയോടടി, ഇടി വെട്ടിയ അടി. 30 പന്ത്, 90 റണ്‍സ്, എട്ട് സിക്‌സ്, ആറ് ബൗണ്ടറി. ഇതിനപ്പുറം എന്ത് ട്വന്റി - 20 ബാറ്റിംഗ്.

232 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയെ പേരുകേട്ട ബാറ്റിംഗ് നിരയും കൈവിട്ടു. ജഡേജയെയും ഡുപ്ലിസിയെയും മുന്നിലേക്ക് വിട്ട് ആറാമതായാണ് ധോണി ബാറ്റ് ചെയ്യാന്‍ എത്തിയത്. അടിച്ചതോ 20 പന്തില്‍ വെറും 23 റണ്‍സ്. ഇതോടെ ഐ പി എല്‍ ഏഴില്‍ ചെന്നൈയെ രണ്ടാമതും തോല്‍പിക്കാന്‍ പഞ്ചാബിന് സാധിച്ചു.

ബുധനാഴ്ച ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ദില്ലി ഡെയര്‍ഡെവിള്‍സിനെ തോല്‍പിച്ചു. ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് മാന്‍ ഓഫ് ദ മാച്ച്.

ചിരിക്കാതെ പിന്നെ

ചിരിക്കാതെ പിന്നെ

ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വെടിക്കെട്ട് അടി കണ്ട് ഗ്യാലറിയില്‍ തുള്ളിച്ചാടുന്ന സിനിമാതാരം പ്രിതി സിന്റ. പഞ്ചാബിന്റെ ടീം ഉടമയാണ് ഈ ബോളിവുഡ് സുന്ദരി.

ഇങ്ങനൊന്നും അടിക്കല്ലേ

ഇങ്ങനൊന്നും അടിക്കല്ലേ

മാക്‌സ് വെല്ലിന്റെ വക റിവേഴ്‌സ് സ്വീപ്പ് സിക്‌സര്‍. എണ്ണം പറഞ്ഞ എട്ട് സിക്‌സറുകളാണ് മാക്‌സി കട്ടക്കില്‍ പറത്തിയത്.

ഇതെങ്ങനെയുണ്ട്

ഇതെങ്ങനെയുണ്ട്

അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മാക്‌സ് വെല്‍ ഡേവിഡ് മില്ലറിനൊപ്പം.

ഇതെന്റെ വക

ഇതെന്റെ വക

32 പന്തില്‍ 47 റണ്‍സെടുത്ത ഡേവിഡ് മില്ലറിന്റെ വക ഒരു സിക്‌സര്‍

 തുടക്കം വീരോചിതം

തുടക്കം വീരോചിതം

23 പന്തില്‍ 30 റണ്‍സോടെ വീരേന്ദര്‍ സേവാഗാണ് പഞ്ചാബിന്റെ വെടിക്കെട്ടിന് തുടക്കമിട്ടത്

 ഞാനെന്ത് ചെയ്യാന്‍

ഞാനെന്ത് ചെയ്യാന്‍

ആറാമനായി ധോണി ക്രീസില്‍ എത്തുമ്പോഴേക്കും കളി ചെന്നൈയുടെ കൈവിട്ടുപോയിരുന്നു. മൂന്നാമതോ നാലാമതോ ഇറങ്ങി ധോണി വെടിക്കെട്ട് നടത്തുന്നതും കാത്തിരുന്ന കാണികള്‍ നിരാശരായി

മറുപടിക്ക് റെയ്‌ന മാത്രം

മറുപടിക്ക് റെയ്‌ന മാത്രം

സുരേഷ് റെയ്‌നയും ഡുപ്ലിസിയുമാണ് ചെന്നൈയുടെ മറുപടിക്ക് ചുക്കാന്‍ പിടിച്ചത്.

ദാ ദിദ്ദാണ് ക്യാപ്റ്റന്‍

ദാ ദിദ്ദാണ് ക്യാപ്റ്റന്‍

അര്‍ദ്ധ സെഞ്ചുറിയോടെ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ച ഗൗതം ഗംഭീര്‍. ഗംഭീര്‍ മാന്‍ ഓഫ് ദ മാച്ചുമായി

കോടികളാണ് കോടികള്‍

കോടികളാണ് കോടികള്‍

ഒമ്പത് കോടി മുടക്കി ദില്ലി വാങ്ങിയ കെവിന്‍ പീറ്റേഴ്‌സണ്‍. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും കെ പി പരാജയമായി

വെറുതെ ഒരു ആവേശം

വെറുതെ ഒരു ആവേശം

കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീറിനെ പുറത്താക്കിയ വെയ്ന്‍ പാര്‍ണലിന്റെ സന്തോഷം. മത്സരത്തില്‍ ദില്ലി തോറ്റു

Story first published: Thursday, May 8, 2014, 10:35 [IST]
Other articles published on May 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+