Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരിന്‍ സിലിച്ചിന് കന്നി ഗ്രാന്‍സ്ലാം... കന്നി യുഎസ് ഓപ്പണ്‍

ന്യൂയോര്‍ക്ക്: വമ്പന്‍ താരങ്ങളെ പിന്തള്ളി ഇത്തവണത്തെ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ഒരു പുതുമുഖത്തിന് കിരീടം. ക്രൊയേഷ്യക്കാരനായ മരിന്‍ സിലിച്ച് ആണ് ഇത്തവണത്തെ യുഎഎസ് ഓപ്പണ്‍ കിരീടം ഉയര്‍ത്തിയത്. ആദ്യമായിട്ടാണ് സിലിച്ച് ഒരു ഗ്രാന്‍സ്ലാം മത്സരത്തിന്റെ ഫൈനല്‍ മത്സത്തില്‍ പങ്കെടുക്കുന്നത്.

ഏഷ്യന്‍ പ്രതീക്ഷയായിരുന്ന ജപ്പാന്‍ താരം കെയി നിഷികോരിയെയാണ് സിലിച്ച് തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിലിച്ചിന്റെ യുഎസ് ഓപ്പണ്‍ വിജയം.

Marin Cilic

ദ്യോകവിച്ച്, നദാല്‍, ഫെഡറര്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊന്നും തന്നെ ഇത്തവണ യുഎസ് ഓപ്പണിന്റെ ഫൈനല്‍ ബര്‍ത്ത് നേടാനായില്ല. സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് മരിന്‍ സിലിച്ച് ഫൈനലിലെത്തിയത്.

ഒന്നാം സീഡുകാരനായ നൊവാക് ദ്യോകോവിച്ച് ആയിരുന്നു കെയി നിഷികോരിയുടെ സെമിഫൈനല്‍ എതിരാളി. ദ്യോകോവിച്ചിനെ കീഴടക്കിയ നിഷികോരിക്ക് പക്ഷേ സിലിച്ചിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. കടുത്ത സമ്മര്‍ദ്ദത്തോടെയായിരുന്നു നിഷികോരി കളത്തിലിറങ്ങിയത്. അത് അദ്ദേഹത്തിന്റെ പ്രകടനത്തിലും വ്യക്തമായിരുന്നു.

2010 ല്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആയിരുന്നു സിലിച്ച് ഇതിന് മുമ്പ് മികച്ച പ്രകടനം കാഴ്ചവച്ചത്. അന്ന് അദ്ദേഹം സെമിഫൈനല്‍ വരെ എത്തിയിരുന്നു. എന്തായാലും യുഎസ് ഓപ്പണിലെ കിരീട നേട്ടത്തോടെ സിലിച്ചിന്റെ റാങ്കിങ് ഉയര്‍ന്നിട്ടുണ്ട്. ലോക റാങ്കിങില്‍ സിലിച്ച് ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്‌

Story first published: Tuesday, September 9, 2014, 11:10 [IST]
Other articles published on Sep 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+