Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോദയില്‍ പെണ്‍സിംഹമായി മാന്‍സി; ഏഷ്യന്‍ ജൂനിയര്‍ ഗുസ്തിയില്‍ വെള്ളി

ദില്ലി: ഗോദയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ മാന്‍സി അലാവത്ത് ദില്ലിയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ഗുസ്തിയില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. സ്വര്‍ണത്തോടുത്തുനില്‍ക്കുന്ന പോരാട്ടമാണ് മാന്‍സി കാഴ്ചവെച്ചത്. ഏതിരാളികള്‍ക്ക് യാതൊരു അവസരവും നല്‍കാതെയാണ് ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ മാന്‍സി ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍, ഫൈനലില്‍ ജപ്പാന്റെ അകായ് ഹനായിയോട് തോറ്റു.

സ്വര്‍ണമെഡലിനായാണ് ഇറങ്ങിയതെങ്കിലും അപ്രതീക്ഷിതമായ പരാജയമാണ് നേരിടേണ്ടിവന്നതെന്ന് മത്സരശേഷം മാന്‍സി പറഞ്ഞു. പിതാവും പരിശീലകനും തനിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണം നേടണമെന്ന ആഗ്രഹം സഫലമാക്കാനായില്ല. ജാപ്പനീസ് താരവുമായി മുന്‍പ് ഒരിക്കലും മത്സരിക്കാത്തത് തിരിച്ചടിയായെന്നും താരം സൂചിപ്പിച്ചു.

new

57 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച മാന്‍സി ആദ്യ റൗണ്ടുകളില്‍ ഏകപക്ഷീയമായ വിജയങ്ങളാണ് സ്വന്തമാക്കിയത്. ആദ്യ പോരാട്ടത്തില്‍ നദിയ നാരിനെ 10-0 എന്ന സ്‌കോറിനും രണ്ടാം പോരാട്ടത്തില്‍ ഷനേര്‍ക്ക അസനോവയെ 11-0 എന്ന സ്‌കോറിനും മാന്‍സി തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ തിളങ്ങാനായില്ല.

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ സാക്ഷി മാലിക് പരിശീലിച്ചിരുന്ന ഹരിയാണയിലെ റോഹ്ത്തക്കിലെ ഛോട്ടു റാം സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി പരിശീലനത്തിലാണ് മാന്‍സിയും സഹോദരിയും ഖുശിയും. തുടക്കത്തില്‍ ജിംനാസ്റ്റിക്കില്‍ പരിശീലനം നേടിയ ഇവര്‍ പിന്നീട് ഗുസ്തിയിലേക്ക് മാറുകയായിരുന്നു. ദിവസവും 10 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടിയാണ് ഇരുവരും സ്‌റ്റേഡിയത്തിലെത്തുന്നത്. കഠിനമായ പരിശീലനം നടത്തുന്ന സഹോദരിമാര്‍ ഭാവിയിലെ ഇന്ത്യന്‍ വാഗ്ദാനങ്ങളാണ്.

Story first published: Saturday, July 21, 2018, 11:59 [IST]
Other articles published on Jul 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+