ഇന്ത്യന്‍ ബോക്‌സര്‍ മനോജ് കുമാര്‍ ഒളിമ്പിക്‌സ് യോഗ്യത നേടി
ദില്ലി: ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ബോക്‌സര്‍ മനോജ് കുമാര്‍ റിയോ ഒളിമ്പിക്‌സിനുള്ള യോഗ്യത കരസ്ഥമാക്കി. ബക്കുവില്‍ വ്യാഴാഴ്ച നടന്ന AIBA World Olympic യോഗ്യതാ ജയിച്ചാണ് മനോജ് കുമാര്‍ റിയോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. തജക്കിസ്ഥാന്‍ താരം രഖിമോവിനെ പരാജയപ്പെടുത്തിയ മനോജ് സെമിഫൈനലില്‍ പ്രവേശിച്ചു.
3-0 എന്ന സ്‌കോറിനാണ് മനോജിന്റെ വിജയം. യൂറോപ്യന്‍ ചാമ്പ്യന്‍ പാറ്റ് മക്‌കോര്‍മാക്ക് ആണ് സെമിയില്‍ മനോജിന്റെ എതിരാളി. 64 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മനോജ് കുമാര്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷയാണ്. മറ്റൊരു ഇന്ത്യന്‍ താരം ശിവ ഥാപ്പയും ഒളിമ്പിക്‌സില്‍ മത്സരിക്കാനുള്ള യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.

ഇരുപത്തിയൊമ്പതുകാരനായ മനോജ് ഏറെ അനുഭവ സമ്പന്നനും 2010ലെ കോമണ്‍വെത്ത് ഗോള്‍ഡ് മെഡല്‍ നേതാവുമാണ്. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും മനോജ് കുമാര്‍ പങ്കെടുത്തിരുന്നെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. വളരെയധികം സമ്മര്‍ദ്ദമുണ്ടായെങ്കിലും മത്സരത്തില്‍ ജയിക്കാനായതും ഒളിമ്പിക്‌സില്‍ യോഗ്യത നേടാന്‍ ആയതിലും അതിയായ സന്തോഷമുണ്ടെന്ന് മനോജ് കുമാര്‍ പറഞ്ഞു. കോച്ചുമാര്‍ക്കും, സ്‌പോര്‍ട്സ് മന്ത്രാലയത്തിനും സഹോദരനും മനോജ് നന്ദിയും പ്രകാശിപ്പിച്ചു.
ദേവേന്ദ്രോ സിങ്, സുമുത് സഗ്വന്‍, വികാസ് കൃഷ്ണന്‍ തുടങ്ങിയവരും AIBA World Olympic യോഗ്യതാ മത്സരത്തിനിറങ്ങുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications