Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെയ്‌വെതര്‍ ഒന്നും ചെയ്തില്ല; ജയിച്ചതായി കരുതിയെന്ന് പാക്വിയാവോ

ലാസ് വെഗാസ്: ബോക്‌സിങ് റിങ്ങിലെ നൂറ്റാണ്ടിലെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട അമേരിക്കയുടെ ഫ്‌ലോയ്ഡ് മെയ്‌വതര്‍ ഫിലിപ്പീന്‍സിന്റെ മാനി പാക്വിയാവോ എന്നിവര്‍ തമ്മിലുള്ള മത്സരത്തിനു പിന്നാലെ വിവാദവും തുടങ്ങി. മത്സര വിജയിയെ നിശ്ചയിച്ചത് പക്ഷപാതപരമായാണെന്ന് ബോക്‌സിങ് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ ജയിച്ചത് താനാണെന്നാണ് കരുതിയതെന്ന് മാനി പാക്വിയാവോ പ്രതികരിച്ചു.

മത്സരത്തില്‍ ഏതാണ്ട് മുഴുവന്‍ സമയവും അറ്റാക്ക് ചെയ്തത് താനായിരുന്നു. പാക്വിയാവോ ആകട്ടെ ചെറുത്തുനില്‍പ് മാത്രമാണ് നടത്തിയത്. റിങ്ങില്‍ അയാള്‍ കാര്യമായി വേറൊന്നും ചെയ്തിട്ടില്ലെന്നും പാക്വിയാവോ പറഞ്ഞു. മൂന്നു വിധികര്‍ത്താക്കളാണ് മത്സരത്തിലെ വിജയിയെ നിശ്ചയിക്കുന്നത്. മുന്നുപേരും പ്രത്യേകം പോയന്റു നല്‍കിയശേഷം അന്തിമമായി വിജയിയെ തീരുമാനിക്കുകയാണ് പതിവ്.

boxers

എന്നാല്‍, മത്സരത്തില്‍ കൂടുതല്‍ നേരം അറ്റാക്ക് ചെയ്ത പാക്വിയാവോയ്ക്ക് എതിരായിരുന്നു മത്സരഫലം. 118-110, 116-112, 116-112 എന്നിങ്ങനെയാണ് വിധികര്‍ത്താക്കള്‍ മെയ്‌വെതറിന് അനുകൂലമായി പോയന്റ് നല്‍കിയത്. മികച്ച പ്രതിരോധവും നിര്‍ണായക പോയന്റുകളുമാണ് മെയ്‌വെതറിന് തുണയായത് എന്നാണ് വിലയിരുത്തല്‍.

വലതു ഷോള്‍ഡറിനേറ്റ പരിക്കുമായാണ് താന്‍ മെയ് വെതറിനെ നേരിട്ടതെന്ന് പാക്വിയാവോ പറഞ്ഞു. മത്സരത്തിന്റെ മൂന്നാം റൗണ്ട് മുതല്‍ വേദന തുടങ്ങി. അതുകൊണ്ടുതന്നെ വലതുകൈ അധികം ഉപയോഗിക്കാന്‍ തനിക്കായില്ല. വേഗതയും കൃത്യതയുമുള്ള ബോക്‌സറാണ് മെയ് വെതര്‍ അയാള്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും പാക്വിയാവോ പറഞ്ഞു.

Story first published: Monday, May 4, 2015, 9:06 [IST]
Other articles published on May 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+