Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടേബിള്‍ ടെന്നീസ് താരം മനിക ബത്രയ്ക്കും, മീരാഭായ് ചാനുവിനും കോടികളുടെ കരാര്‍

ദില്ലി: ടേബിള്‍ ടെന്നീസിലെ ഇന്ത്യയുടെ പുത്തന്‍ താരോദയം മനിക ബത്രയ്ക്കും, ഭാരോദ്വഹനത്തിലെ യുവതാരം മീരാഭായ് ചാനുവിനും സ്‌പോര്‍ട്‌സ് മാനേജ്‌മെന്റുമായി കോടികളുടെ കരാര്‍. പ്രമുഖ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ ഐഒഎസ്സുമായാണ് ഇരുവരും രണ്ടുവര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടത്.

ഇതോടെ ഇവരുടെ പേറ്റന്റുകള്‍, ലൈസന്‍സുകള്‍, ഡിജിറ്റല്‍ അവകാശങ്ങള്‍, ചിത്രങ്ങള്‍, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം ഐഒഎസ്സിന്റെ കീഴിലാകും. സാനിയ മിര്‍സ, മേരി കോം, വിജേന്ദര്‍ സിങ് തുടങ്ങിയ പ്രമുഖരുമായി കരാറിലുള്ള സ്ഥാപനമാണ് ഐഒഎസ്. എത്ര കോടി രൂപയാണ് മനിക ബത്രയ്ക്കും, മീരാഭായ് ചാനുവിനും ഇതിലൂടെ ലഭിക്കുകയെന്നത് പുറത്തുവിട്ടിട്ടില്ല.

manikabatrat

കോമണ്‍വെല്‍ത്ത് ഗെയിംസിലെ മിന്നുന്ന പ്രകടനമാണ് മനിക ബത്രയെ കായിക ലോകത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. സിംഗിള്‍സ്, ടീം ഇനത്തില്‍ സ്വര്‍ണം നേടിയതുള്‍പ്പെടെ നാല് മെഡലുകളാണ് മുന്‍ മോഡല്‍ കൂടിയായ മനിക ഇന്ത്യയ്ക്കായി ഗോള്‍ഡ് കോസ്റ്റില്‍ നേടിയത്. 2017 ലോക ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ താരമാണ് മീരാഭായ് ചാനു.

ഐഒഎസ്സുമായുള്ള കരാറില്‍ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു. പ്രമുഖ താരങ്ങള്‍ക്കൊപ്പം ഐഒഎസ്സുമായി ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവരുമായി മികച്ച പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് മനിക പറഞ്ഞു. പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിനൊപ്പം സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അത് തന്റെ കരിയറിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നുമാണ് മീരാഭായിയുടെ പ്രതികരണം.

Story first published: Wednesday, May 23, 2018, 9:08 [IST]
Other articles published on May 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+