Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്തില്‍ 4 മെഡലുകള്‍; ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വീരഗാഥ രചിച്ച് മനിക

ഗോള്‍ഡ് കോസ്റ്റ്: 2016 വേനല്‍ക്കാല ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരമായിരുന്ന മനിക ബത്രയുടെ കളിക്കളത്തിലെ മികവിനേക്കാള്‍ വിരലുകളിലെ ഡിസൈനാണ് ശ്രദ്ധിക്കപ്പെട്ടത്. പൊതുവെ വനിതാ താരങ്ങളെ സൗന്ദര്യം കൊണ്ട് വിലയിരുത്തപ്പെടുന്ന അവസ്ഥയില്‍ നിന്നും മനികയ്ക്കും രക്ഷയില്ലെന്നാണ് കരുതിയതെങ്കിലും തനിക്ക് കിട്ടിയ ഗ്ലാമര്‍ ശ്രദ്ധയ്ക്ക് പിന്നാലെ പോകാന്‍ താരത്തെ കിട്ടിയില്ല. അതുകൊണ്ട് ഇന്ത്യക്കൊരു ഗുണമുണ്ടായി, ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ നാല് മെഡലുകളാണ് മനിക സമ്മാനിച്ചത്.

ലോക റാങ്കിംഗില്‍ 58-ാം സ്ഥാനമാണ് മനിത ബത്രയ്ക്കുള്ളത്. തോല്‍പ്പിച്ചതാകട്ടെ നാലം നമ്പര്‍ താരം ടിയാന്‍വെയ് ഫെങ്ങിനെ. പിന്നീട് 23-ാം റാങ്കിലുള്ള യു മെന്‍ഗ്യുവിനാണ് തോല്‍ക്കാന്‍ അവസരം ലഭിച്ചത്. മനികയ്ക്ക് മാത്രമല്ല ഇന്ത്യക്കുള്ള വലിയ നേട്ടമായി ഇത് മാറി. രണ്ട് സ്വര്‍ണ്ണവും, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയുമായി ഗോള്‍ഡ് കോസ്റ്റില്‍ ഏറ്റവും വിജയകരമായ പര്യടനം നടത്തിയ ഇന്ത്യന്‍ താരമായി മനിക ബത്ര മാറി. വെയ്റ്റ്‌ലിഫ്റ്റര്‍മാരും, ഷൂട്ടര്‍, ബോക്‌സര്‍, ഷട്ടില്‍ ഇനങ്ങളില്‍ മെഡല്‍ നേടി മാത്രം ശീലിച്ച ഇന്ത്യക്ക് മനികയുടെ വിജയം വ്യത്യസ്തമായ നേട്ടമായി.

manika

രാജ്യത്തിനായി സ്വര്‍ണ്ണം നേടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മനിക വ്യക്തമാക്കി. ഇനി ലക്ഷ്യം ലോക റാങ്കിംഗില്‍ ആദ്യ ഇരുപതില്‍ എത്തുകയാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് ഇനങ്ങളിലാണ് മനിക ഇറങ്ങിയത്. ടീം ഈവന്റ് സിംഗിള്‍സ്, വനിത സിംഗിള്‍സ്, മിക്‌സഡ് ഡബിള്‍സ്, വനിതാ ഡബിള്‍സ് എന്നിവയില്‍ മത്സരിച്ച താരം ഓരോ ഇനത്തിലും മെഡലും വാങ്ങിയാണ് മടങ്ങിയത്.

ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീമിനെ നയിച്ച മനിക ബത്ര ഭാവി താരങ്ങള്‍ക്കുള്ള പ്രചോദനമായി മാറിക്കഴിഞ്ഞു. ബാഡ്മിന്റണില്‍ ചൈനയെ പേടിച്ച കാലം ഇന്ന് ഇന്ത്യന്‍ ടീമിനില്ല. ആ മാറ്റം ടേബിള്‍ ടെന്നീസിലും സാധ്യമാക്കുകയാണ് മനിക ചെയ്തത്. ഒളിമ്പിക്‌സില്‍ മനികയില്‍ നിന്നും ഒരു മെഡല്‍ ഇന്ത്യ സ്വപ്‌നംകണ്ടുതുടങ്ങി.

Story first published: Wednesday, April 18, 2018, 9:10 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+