For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങള്‍ക്ക് കോഴിക്കോട്ട് തുടക്കം..

By Desk

കോഴിക്കോട്: ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിനും അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിനും കോഴിക്കോട്ട് ഉജ്ജ്വല തുടക്കം. മലയിടുക്കില്‍നിന്ന് കുതിച്ചെത്തി പാറക്കെട്ടുകളില്‍ തലതല്ലി താഴേയ്ക്കു കുതിക്കുന്ന സദാക്ഷുഭിതമായ കടന്തറപ്പുഴയില്‍ ചാംപ്യന്‍ഷിപ്പിലെ ഫ്രീസ്റ്റൈല്‍ മത്സരങ്ങള്‍ നടന്നു. പുഴയിലെ മീന്‍തുള്ളിപ്പാറയില്‍ 100 മീറ്ററിനുള്ളില്‍ മൂന്നിടങ്ങളിലായുള്ള കടുത്ത തിരകള്‍ക്കിടയില്‍ പരമാവധി വാഹനം നിയന്ത്രിച്ച് അഭ്യാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ഫ്രീസ്റ്റൈല്‍ ഇനം. വിദേശരാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ മത്സരാര്‍ഥികള്‍ എത്തിയ ഈയിനത്തില്‍ മൂന്ന് മലയാളികളും മത്സരിച്ചു. ഓസ്‌ട്രേലിയ, കാനഡ, ചിലി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഐസ്ലാന്‍ഡ്, ഇന്തോനീഷ്യ, ഇറ്റലി, നേപ്പാള്‍, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, സ്‌പെയ്ന്‍, യുഎസ്എ, യുകെ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ മത്സരത്തില്‍ പങ്കെടുത്തു.

kayaking

കോഴിക്കോട് ജില്ലാ കലക്റ്റര്‍ യു.വി ജോസ്, ടൂറിസം വകുപ്പ് റിജ്യണല്‍ ഡയരക്റ്റര്‍ സി.എന്‍ അനിതകുമാരി, ഡിടിപിസി സെക്രട്ടറി ബിനോയ് വേണുഗോപാല്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി, വൈസ് പ്രസിഡന്റ് കെ. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ മലബാര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. വ്യാഴ്ാഴ്ച പുലിക്കയത്ത് ഇന്റര്‍മീഡിയറ്റ് മത്സരങ്ങള്‍ നടക്കും. 20നും 21നും ആനക്കാംപൊയിലില്‍ സ്ലാലൊം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ മത്സരങ്ങള്‍ നടക്കും. 22ന് പുലിക്കയത്ത് ഇന്റര്‍മിഡിയറ്റ് ഫൈനലും അരിപ്പാറയില്‍ സൂപ്പര്‍ ഫൈനലും നടക്കും.

kayaking

ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാന്‍, 2015 ലെ ലോക ചാമ്പ്യനായ സ്‌പെയിനില്‍ നിന്നുള്ള ഗേഡ് സെറ സോള്‍സ്, 2012ല്‍ ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീസ്റ്റൈല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലീറ്റുമായ ഡെയിന്‍ ജാക്‌സണ്‍, കാനഡ ഫ്രീസ്റ്റൈല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ തുടങ്ങിയവര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.

kayaking

കേരളത്തിലെ സാഹസിക ജലവിനോദത്തിന്റെ സാധ്യതകളും പ്രകൃതി ഭംഗിയും ലോകത്തിനു സമര്‍പ്പിക്കുകയാണ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന ഉദ്ദേശ്യം. കേരളത്തിലെ സാഹസിക കായിക പ്രേമികള്‍ക്ക് ജലസാഹസിക വിനോദങ്ങള്‍ പരിചയപ്പെടുത്താനും കേരളത്തിലെ വൈറ്റ് വാട്ടര്‍ വിനോദങ്ങളെപ്പറ്റി ലോകത്തെ അറിയിക്കാനും ഇതുവഴി സാധിക്കും. 2013 ല്‍ തുടങ്ങിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യത്തെ മികച്ച സാഹസിക കായിക വിനോദമേഖലയായി രാജ്യത്തിനകത്തും പുറത്തുനിന്നുള്ള സാഹസിക പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലേക്ക് മാറിയിട്ടുണ്ട്. മലബാറിലെ ടൂറിസത്തിന്റേയും കോഴിക്കോട്ടെ മണ്‍സൂണ്‍ ടൂറിസത്തിന്റേയും വികസനത്തിന് ഈ പരിപാടി ഉപകാരപ്രദമായി തീരുമെന്നാണ് പ്രതീക്ഷ. ഇതിനകം കോഴിക്കോട് ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് വേദിയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

img
Story first published: Wednesday, July 18, 2018, 18:35 [IST]
Other articles published on Jul 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+