വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മജ്‌സിയ ഭാനുവിന് തുര്‍ക്കിയില്‍ കൈക്കരുത്തു കാട്ടണം; ഇനിയും സ്‌പോണ്‍സറെ ലഭിച്ചില്ല

By Desk
മജ്‌സിയ ഭാനുവിന് തുർക്കിയിൽ കരുത്ത് കാട്ടണം, പക്ഷെ ഇനിയും സ്‌പോൺസറെ ലഭിച്ചില്ല

കോഴിക്കോട്: കളരിയങ്കത്തട്ടായ കടത്തനാട് കേരളത്തിനു നല്‍കിയ കരുത്തിന്റെ പ്രതീകം മജ്‌സിയ ഭാനു രാജ്യാന്തര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലേക്ക്. ഒക്‌റ്റോബര്‍ 12 മുതല്‍ 21 വരെ തുര്‍ക്കിയിലെ അങ്കാലിയയിലാണ് ചാംപ്യന്‍പ്പ്. അവിടെ ഇന്ത്യന്‍ പതാകയേന്തി തലയെടുപ്പോടെ നില്‍ക്കണം എന്നതാണ് മജിസിയയുടെ മോഹം. സ്‌പോണ്‍സര്‍മാരെ ആരെയെങ്കിലും ലഭിച്ചാല്‍ അതിനുള്ള അപൂര്‍വാവസരമാണ് മജിസിയയെ കാത്തിരിക്കുന്നത്.

പഞ്ചഗുസ്തിയിലും ഭാരോദ്വഹനത്തിലും മറ്റുമായി ഇതിനകം ഒട്ടനവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ ഈ 24കാരി. കഴിഞ്ഞ മേയ് മാസത്തില്‍ ലഖ്‌നൗവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിലെ ചാംപ്യന്‍ മജിസിയ ആയിരുന്നു. തൃശൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാംപ്യന്‍പ്പിലെ ജേതാവ്, 2018ലെ വിമന്‍സ് മോഡല്‍ ഫിസിഖ് ജേതാവ്, 2018ലെ ബെസ്റ്റ് ലിഫ്റ്റര്‍, സംസ്ഥാന ബെഞ്ച് പ്രെസ് ചാംപ്യന്‍, 2017ലെ ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങില്‍ വെള്ളി മെഡല്‍, നാഷനല്‍ അണ്‍എക്യുപ്ഡ് പവര്‍ലിഫ്റ്റിങില്‍ സില്‍വര്‍, 2017ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങില്‍ വെള്ളി, 2017ലെ സ്‌ട്രോങ് വുമണ്‍, 2017ലെ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍, അണ്‍എക്യുപ്ഡ് പവര്‍ ലിഫ്റ്റിങ ചാംപ്യന്‍, 2017ല്‍ സ്‌ട്രോങ് വുമന്‍, 2016ലെ ലിറ്റില്‍ സ്‌ട്രോങ് വുമണ്‍ ഒഫ് കോഴിക്കോട് തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഇതിനകം മജിസിയ സ്വന്തമാക്കിയത്.

majisiya

ഗെയിമുകളെ അപേക്ഷിച്ച് വ്യക്തിഗത ഇനങ്ങളില്‍ താരതമ്യേന സ്‌പോണ്‍സര്‍മാര്‍ കുറവായതിനാല്‍ മജിസിയയ്ക്ക് ഇനിയും ഒരു സ്‌പോണ്‍സറെ ലഭിച്ചിട്ടില്ല. മത്സരത്തില്‍ പങ്കെടുത്തു മടങ്ങാന്‍ പരമാവധി അഞ്ചു ലക്ഷം രൂപ വരെ ചെലവു വരും എന്നാണ് കരുതുന്നത്. ഒറ്റ സ്‌പോണ്‍സറെ കിട്ടിയില്ലെങ്കില്‍ പലരില്‍നിന്നായി പണം സ്വരൂപിക്കാമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, സ്‌പോണ്‍സര്‍മാരെ ഇനിയും കിട്ടാത്തതില്‍ വേവലാതിയുണ്ടെന്ന് മജിസിന പറയുന്നു. ഒരു അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യന്‍ പതാകയേന്താനുള്ള അസുലഭ അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. അതു നഷ്ടപ്പെടരുതേയെന്ന ഉള്ളുലഞ്ഞ പ്രാര്‍ഥനയിലാണ് മജിസിയ.

Story first published: Thursday, July 5, 2018, 13:51 [IST]
Other articles published on Jul 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X