Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടൈബ്രേക്കറില്‍ എതിരാളിയെ വീഴ്ത്തി; മാഗ്നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍

ലണ്ടന്‍: ടൈബ്രേക്കറിലേക്ക് നീണ്ട ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ കിരീടം നിലനിര്‍ത്തി. അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് തുടര്‍ച്ചയായ നാലാം തവണയും കാള്‍സന്‍ വിജയിയായത്. 2013ല്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് തുടങ്ങിയ കുതിപ്പ് കാള്‍സണ്‍ തുടരുകയാണ്. നിശ്ചിത 12 ഗെയിമുകളിലും പോയന്റുനില തുല്യമായതിനെ തുടര്‍ന്നാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്.

ട്രൈബ്രേക്കറില്‍ എതിരാളിക്ക് ഒരവസരവും നല്‍കാതെയായിരുന്നു കാള്‍സന്റെ കുതിപ്പ്. ആദ്യ മൂന്നു മത്സരങ്ങളും നോര്‍വെ താരം വിജയിച്ചു. ഇതോടെ നാലാം ഗെയിം വേണ്ടിവന്നില്ല. കാള്‍സന്റെ അതിവേഗ ഗെയിമിന് മുന്നില്‍ ഫാബിയാനോ കരുവാന മുട്ടുമടക്കി. നേരത്തെ ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ ജയത്തിലൂടെയാണ് കരുവാന ഫൈനലിനു യോഗ്യത നേടിയത്.

magnus-carlsen-beats-caruana

ഇരുപത്തേഴുകാരനായ കാള്‍സണ്‍ 2011മുതല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതാണ്. വിശ്വനാഥന്‍ ആനന്ദിന്റെ കുതിപ്പിന് വിരാമമിട്ട കാള്‍സണ്‍ 2013ല്‍ ആനന്ദിനെതിരെ നേടിയ വിജയത്തിനു ശേഷം ഇതാദ്യമായാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒറ്റമത്സരവും തോല്‍ക്കാതെ കിരീടം നേടുന്നത്. അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം കാള്‍സണ്‍ പറഞ്ഞു. തനിക്കൊരു നല്ല ദിവസമായാണ് തോന്നിയത്. എല്ലാം ശരിയായ രീതിയില്‍ നടന്നെന്നും കാള്‍സണ്‍ ടൈബ്രേക്കറിനുശേഷം പറഞ്ഞു.

Story first published: Thursday, November 29, 2018, 10:13 [IST]
Other articles published on Nov 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+