ഐപിഎല്ലില്‍ 'ലിന്‍ ക്യാച്ച്' തരംഗമാകുന്നു
ഷാര്‍ജ: ഇനി കുറേ നാളത്തേക്ക് ക്രിസ് ലിന്നാണ് ക്രിക്കറ്റിലെ താരം. അമ്മാതിരി ക്യാച്ചല്ലേ ബൗണ്ടറി ലൈനില്‍ ഓസ്‌ട്രേലിയക്കാരനായ ക്രിസ് ലിന്‍ പറന്നെടുത്തത്. ഈ ഒരൊറ്റ ക്യാച്ചിന്റെ ബലത്തിലാണ് ബാംഗ്ലൂരിനെ കൊല്‍ക്കത്ത വെറും രണ്ട് റണ്‍സിന് തോല്‍പിച്ചത്.
ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന്റെ അവസാന ഓവറിലെ നാലാം പന്തിലായിരുന്നു ലിന്നിന്റെ ഈ മാസ്മരിക ക്യാച്ച്. ജയിക്കാന്‍ വേണ്ടത് മൂന്ന് പന്തില്‍ ആറ് റണ്‍സ്. വിനയ് കുമാറിന്റെ പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പറത്താന്‍ ഡിവില്ലിയേഴ്‌സിന്റെ ശ്രമം. വില്ലുപോലെ വളഞ്ഞ് ഏതാണ്ട് പൂര്‍ണമായി മലര്‍ന്ന് കിടന്ന് ക്യാച്ച് കൈപ്പിടിയില്‍ ഒതുക്കിയ ലിന്‍ വായുവില്‍ തന്നെ ഗ്രൗണ്ടിലേക്ക് തിരിച്ചുവീണു.
ഐ പി എല്ലിന്റെ ക്യാച്ചെന്നും നൂറ്റാണ്ടിന്റെ ക്യാച്ചെന്നും ക്രിക്കറ്റ് ആരാധകര് ലിന്നിന്റെ ക്യാച്ചിനെ വിളിച്ചുതുടങ്ങി. ഐ പി എല്ലിനെ അമ്പരപ്പിച്ച ക്രിസ് ലിന്നിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും കളി വിശേഷങ്ങളിലേക്ക്.

ക്രിസ് ലിന്‍
ഐ പി എല്ലിലെ ഏറ്റവും അവിശ്വസനീയമായ ക്യാച്ചാണ് ക്രിസ് ലിന്‍ എന്ന് 24 കാരന്‍ ഓസ്‌ട്രേലിയക്കാരന്‍ ബാംഗ്ലൂരിനെതിരെ കൈയ്യിലൊതുക്കിയത്.

മാന്‍ ഓഫ് ദ മാച്ച്
45 റണ്‍സും കളി ജയിപ്പിച്ച മാസ്മരിക ക്യാച്ചുമായി മാന്‍ ഓഫ് ദ മാച്ചായി ക്രിസ് ലിന്‍

പാവം മുരളി
ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ ഒരോവറില്‍ രണ്ട് തവണയാണ് ലിന്‍ സിക്‌സറിന് പറത്തിയത്.

എന്താണിത് ഗംഭീര്‍...
തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും പൂജ്യനായി മടങ്ങി കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍.

യുവരാജിന്റെ അടി
സിക്‌സറൊക്കെ പറത്തി ഉശിരനായി തുടങ്ങിയെങ്കിലും യുവരാജിന്റെ ഇന്നിംഗ്‌സിന് കളി ജയിക്കാനുള്ള സ്പീഡ് പോരായിരുന്നു 34 പന്തില്‍ 31 റണ്‍സടിച്ചു യുവി.

പരിക്കേറ്റ് കോലി
കളിക്കിടെ പരിക്കേറ്റ കോലിയെ കൂട്ടുകാര്‍ പുറത്തേക്ക് കൊണ്ടുപോകുന്നു

കോലിയും ജയിപ്പിച്ചില്ല
23 പന്തില്‍ 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിക്കും ബാംഗ്ലൂരിനെ ജയിപ്പിക്കാനായില്ല.

കൊല്‍ക്കത്ത രാജാവ്
ബാംഗ്ലൂരിനെ തോല്‍പിച്ച കൊല്‍ക്കത്ത ടീമിന്റെ ആഹ്ലാദം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications