Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിതാ അംബാനീ ബഞ്ചിലല്ല, കളി കളത്തിലാണ്

ആറ് കളി, ഒരു ജയം. രണ്ട് പോയിന്റ്. തുടര്‍ച്ചയായി അഞ്ച് തോല്‍വികള്‍. ഐ പി എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥിതിയാണ് ഇത്. ആദ്യത്തെ അഞ്ച് കളികളും തോറ്റ മുംബൈ സ്വന്തം നാട്ടിലെത്തിയ ശേഷമാണ് ഒരു കളി ജയിച്ച് തല ഉയര്‍ത്തിയത്.

ആള് കൂടിയാല്‍ പാമ്പ് ചാവില്ല എന്ന പഴഞ്ചൊല്ലിന് ഉദാഹരണം തേടി വേറെ എവിടെയും പോകണ്ട, മുംബൈ ടീമിന്റെ ഡഗ് ഔട്ടില്‍ വെറുതെ ഒന്ന് എത്തിനോക്കിയാല്‍ മതി. എണ്ണം പറഞ്ഞ ഇതിഹാസ താരങ്ങളുടെ ശേഖരം തന്നെ അവിടെ കാണാം.

എന്തിനാണ് ഒരു ടീമിന് ഇത്രയും തിങ്ക് ടാങ്കുകള്‍ എന്ന് ചോദിച്ചാല്‍ മറുപടിയില്ല. കളി നടക്കുന്നത് ബഞ്ചിലല്ലല്ലോ, കളത്തിലല്ലേ, ശൂരത്വം കാണേണ്ടത് അവിടെയല്ലേ. എന്തായാലും മുംബൈ ടീമിലെ ഉപദേശികളെ കാണൂ.

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിനില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന് പറഞ്ഞാല്‍ സമ്മതിക്കാം. പക്ഷേ സച്ചിനെ കണ്ട് പഠിക്കും എന്ന് പറഞ്ഞ് സീസണ്‍ തുടങ്ങിയ മൈക് ഹസി നാല് കളികളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് ടീമിന് പുറത്താണ് ഇപ്പോള്‍. മുംബൈ ടീമിന്റെ ഐക്കണ്‍ ആണ് സച്ചിന്‍.

 റിക്കി പോണ്ടിംഗ്

റിക്കി പോണ്ടിംഗ്

പോണ്ടിംഗ് എന്തിനാണ് മുംബൈ നിരയില്‍ എന്ന് ഇനിയും ആര്‍ക്കും മനസിലായിട്ടില്ല. കഴിഞ്ഞ തവണത്തെ ക്യാപ്റ്റനായിരുന്നു റിക്കി പോണ്ടിംഗ്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ഇപ്‌പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ചീഫ് മെന്റര്‍ ആണ്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ മെന്റര്‍ ആയിരുന്നു.

ജോണ്‍ റൈറ്റ്

ജോണ്‍ റൈറ്റ്

മുംബൈ ഇന്ത്യന്‍സിന്റെ ചീഫ് കോച്ച് ആണ് ജോണ്‍ റൈറ്റ്. ക്യാപ്റ്റന്‍ ഗാംഗുലിയുടെ പ്രതാപകാലത്ത് ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നു.

ജോണ്ടി റോഡ്‌സ്

ജോണ്ടി റോഡ്‌സ്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍. പറക്കും ജോണ്ടിയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് കോച്ച്

 റോബിന്‍ സിംഗ്

റോബിന്‍ സിംഗ്

തൊണ്ണൂറുകളിലെ ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗ്. സിംഗ് മുംബൈ ഇന്ത്യന്‍സിന്റെ അസിസ്റ്റന്റ് കോച്ചാണ്.

പോള്‍ ചാപ്മാന്‍

പോള്‍ ചാപ്മാന്‍

മുംബൈ ഇന്ത്യന്‍സിന്റെ ട്രെയിനര്‍മാരില്‍ പ്രമുഖനാണ് പോള്‍ ചാപ്മാന്‍

Story first published: Tuesday, May 6, 2014, 12:25 [IST]
Other articles published on May 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+