വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചിക്കുള്ള ഇന്ത്യന്‍ ടീമായി, സഞ്ജുവിനെ പുറത്താക്കി

ബാംഗ്ലൂര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 19കാരന്‍ ഇടംകൈ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ടീമിലെ അപ്രതീക്ഷിത താരം. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് വിശ്രമം അനുവദിച്ച ഒഴിവിലാണ് കുല്‍ദീപ് ടീമിലെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ കുല്‍ദീപ് ചാമ്പ്യന്‍സ് ലീഗിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് സീനിയര്‍ ടീമിലെത്തിയത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത് കൊച്ചിയിലാണ്. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യ - വിന്‍ഡീസ് ആദ്യ മത്സരം. ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തിലേക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നിനെത്തുമ്പോള്‍ പക്ഷേ മലയാളി ആരാധകര്‍ക്ക് അത്ര സന്തോഷം പോര.

kuldeep-yadav

കേരളത്തിന്റെ യുവ സൂപ്പര്‍ സ്റ്റാര്‍ സഞ്ജു സാംസന്‍ ടീമിലില്ല എന്നത് തന്നെയാണ് കാരണം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിരുന്ന സഞ്ജുവിനെ ഒരു കളി പോലും കളിക്കാന്‍ അവസരം കൊടുക്കാതെയാണ് പുറത്താക്കിയത്. കരണ്‍ ശര്‍മ, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരും ടീമിലില്ല. പരിക്കേറ്റ രോഹിത് ശര്‍മയുമില്ല.

ടീം - എം എസ് ധോണി (ക്യാപ്റ്റന്‍, കീപ്പര്‍), ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, വിരാട് കോലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ഉമേഷ് യാദവ്, മുരളി വിജയ്, കുല്‍ദീപ് യാദവ്.

Story first published: Saturday, October 4, 2014, 16:03 [IST]
Other articles published on Oct 4, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X