വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസില്‍ നിന്നൊരു സ്വര്‍ണം കോതമംഗലത്തേക്കും

By Lekhaka

കോതമംഗലം : ഏഷ്യന്‍ ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ ഇങ്ങു കോതമംഗലക്കാര്‍ക്കിത് അഭിമാന നിമിഷം.ഏഷ്യന്‍ ഗെയിംസില്‍ നിന്നും
കോതമംഗലത്തേക്കൊരു സ്വര്‍ണ്ണം മെഡല്‍ എത്തി.വനിതകളുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയിരിക്കുന്നത് കോതമംഗലംകാരി വിസ്മയ എന്ന കായിക താരമാണ്. വിസ്മയയുടെ ഈ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ് കോതമംഗലം നിവാസികളും ഒപ്പം കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ അധികൃതരും.ഏവരും വിസ്മയയുടെ തിളക്കമാര്‍ന്ന പ്രകടനത്തില്‍ സന്തോഷത്തലാണ്.

റിലേയില്‍ എം.ആര്‍.പൂവമ്മ, സരിത ഗെയ്ക്വാദ്, ഹിമ ദാസ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് വിജയം കൊയ്തത്. സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായിക അധ്യാപകനായ രാജു പോളാണ് വിസ്മയയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞത്.

pic

കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളില്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോളാണ് വിസ്മയ ആദ്യമായി ട്രാക്കിലോടി ഈ രംഗത്ത് കഴിവ് തെളിയിക്കുന്നത്. ഇതോടെയാണ് വിസ്മയയുടെ കായിക ലോകത്തേക്കുള്ള പ്രവേശനംമെന്ന് സഹപാഠികള്‍ പറയുന്നു. ഇപ്പോള്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ എം എസ് ഡബ്ല്യൂവിന് പഠിക്കുകയാണ് ഈ കായിക താരം.പ്ലസ്ടു പഠനകാലത്തു സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിട്ടിയ മൂന്നാം സ്ഥാനമാണു സ്‌കൂള്‍ മീറ്റിലെ മികച്ച നേട്ടം. പിന്നീട്കഴിഞ്ഞ വര്‍ഷത്തെ അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മീറ്റിലെ 200 മീറ്റര്‍ സ്വണ്ണം നേടി കൊണ്ട് വിസ്മയ അടുത്ത അംഗീകാരത്തിന് അര്‍ഹതയായി.കണ്ണൂര്‍ വെള്ളുവകോറത്ത് വിനോദിന്റെയും സുജാതയുടെയും മകളാണ് വിസ്മയ. വിജിഷ സഹോദിയാണ്. ആറു വര്‍ഷം മുന്‍പ് കണ്ണൂരില്‍ നിന്നും കോതമംഗലത്തു വന്നു താമസമാക്കി വരികയാണ് വിസ്മയടെ കുടുംബം. കോതമംഗലം നഗരത്തിനടുത്ത്അമ്പലപ്പറമ്പിലുള്ള വാടക വീട്ടിലാണ് ഈ കായിക താരത്തിന്റെ താമസം. വിസ്മയയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സഹപാഠികളും നാട്ടുകാരും. വിസ്മയക്ക് സ്വര്‍ണ്ണം ലഭിച്ചതറിഞ്ഞ് ആന്റണി ജോണ്‍ എം.എല്‍.എ, കായിക അദ്ധ്യാപകന്‍ രാജു പോള്‍ എന്നിവര്‍ വിസ്മയയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.

Story first published: Monday, September 3, 2018, 10:45 [IST]
Other articles published on Sep 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X