Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്ത ഫൈനലില്‍, പഞ്ചാബിന് സെമി

കൊല്‍ക്കത്ത: ആധികാരിക വിജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സ് ഐ പി എല്‍ ഏഴാം സീസണിലെ ഫൈനലിലെത്തി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സെമിഫൈനല്‍ കളിച്ചുവേണം കലാശക്കളിക്ക് യോഗ്യത നേടാന്‍. മെയ് 30 നാണ് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടാം ക്വാളിഫയര്‍ മത്സരം.

ലീഗ് ഘട്ടത്തില്‍ മിന്നിക്കളിച്ച പഞ്ചാബ് കിംഗ്‌സിന് മാക്‌സ് വെല്ലിന്റെ ഫോമൗട്ടും കൊല്‍ക്കത്തയുടെ കണിശമായ ബൗളിംഗുമാണ് വിനയായത്. സമ്മര്‍ദ്ദ ഘടത്തില്‍ കാലിടറുന്ന പതിവ് അവസാനിപ്പിച്ചില്ലെങ്കില്‍ പഞ്ചാബിന്റെ കിരീടപ്രതീക്ഷ ഇത്തവണയും വെറുതെയാകും. തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ ജയിച്ചുവേണം ജോര്‍ജ് ബെയ്‌ലിക്കും ഐ പി എല്ലിലെ കന്നിക്കിരീടം ഉയര്‍ത്താന്‍.

kolkata

ഒരിക്കല്‍ കൂടി റോബിന്‍ ഉത്തപ്പയുടെ പ്രകടനമാണ് കൊല്‍ക്കത്തയെ രക്ഷിച്ചത്. 30 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഉത്തപ്പ 42 റണ്‍സെടുത്തത്. ഐ പി എല്‍ ഏഴാം സീസണിലെ ഓറഞ്ച് തൊപ്പി ഉത്തപ്പയുടെ പക്കലാണ്. 20 ഓവറില്‍ എട്ട് വിക്കറ്റിന് 163 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ സമ്പാദ്യം. പഞ്ചാബിന് വേണ്ടി കരണ്‍വീര്‍ സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

സേവാഗ് രണ്ടും മാക്‌സ് വെല്‍ ആറും മില്ലര്‍ രണ്ടും റണ്‍സെടുത്ത് പുറത്തായപ്പോള്‍ തന്നെ പഞ്ചാബിന്റെ വിധി എഴുതപ്പെട്ടിരുന്നു. അവസാന ഓവറുകളില്‍ ബെയ്‌ലി പൊരുതി നോക്കിയെങ്കിലപം ഫലമുണ്ടായില്ല. 135 റണ്‍സില്‍ പഞ്ചാബിന്റെ മറുപടി അവസാനിച്ചു. എലിമിനേറ്ററില്‍ മുംബൈയെ തോല്‍പിച്ച ചെന്നൈയാണ് പഞ്ചാബിന് ഇനി എതിരാളികള്‍. ഗ്രൂപ്പ് തലത്തില്‍ രണ്ട് തവണ മുഖാമുഖം വന്നപ്പോള്‍ രണ്ടും പഞ്ചാബ് ജയിച്ചിരുന്നു.

Story first published: Thursday, May 29, 2014, 13:34 [IST]
Other articles published on May 29, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+