ഈ രാജസ്ഥാന്റെ കളി മാത്രമെന്താ ഇങ്ങനെ?
അബുദാബി: ആവേശം അവസാന ഓവറിലെത്തിയ മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ് തടിതപ്പി. സൂപ്പര്‍ ഓവറിലായിരുന്നു രാജസ്ഥാന്റെ വിജയം. പാട്ടും പാടി ജയിക്കാവുന്ന കളിയാണ് ക്യാപ്റ്റന്‍സിയിലെ പോരായ്മയും ആവേശക്കുറവും കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ഓവറില്‍ എത്തിച്ചത്.
പത്തൊമ്പതാം ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബര്‍ത്ത് ഡെ ബോയ് ഫോക്‌നര്‍, സൂപ്പര്‍ ഓവറിലെ അവസാന പന്ത് സമചിത്തതയോടെ കളിച്ച സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് രാജസ്ഥാന് രണ്ട് പോയിന്റ് നേടിക്കൊടുത്തത്. മറുവശത്ത് ഗംഭീര്‍ ഫോമിലെത്തിയെങ്കിലും കളി തോല്‍ക്കാന്‍ തന്നെയായിരുന്നു കൊല്‍ക്കത്തയുടെ വിധി.
അഞ്ച് കളികളില്‍ നിന്നും മൂന്ന് ജയത്തോടെ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. രണ്ട് ജയങ്ങളിലെ നാല് പോയിന്റോടെ കൊല്‍ക്കത്ത നാലാം സ്ഥാനത്തുണ്ട്.

സൂപ്പര്‍ വിജയം
സൂപ്പര്‍ ഓവറില്‍ കളി ജയിച്ച ശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ ഷെയിന്‍ വാട്‌സന്റെ ആഹ്ലാദ പ്രകടനം

സന്തോഷം കൊണ്ടിരിക്കാന്‍ വയ്യേ
അപ്രതീക്ഷിത വിജയം നല്‍കിയ ആഹ്ലാദത്തില്‍ രാജസ്ഥാന്‍ ടീമംഗങ്ങള്‍. സൂപ്പര്‍ ഓവറിലായിരുന്നു ദ്രാവിഡിന്റെ കുട്ടികള്‍ ജയിച്ചത്.

സ്മിത്താണ് താരം
ഫീല്‍ഡിലും ബാറ്റിംഗിലും തിളങ്ങിയ സ്റ്റീവന്‍ സ്മിത്താണ് കൊല്‍ക്കത്തയില്‍ നിന്നും ജയം പിടിച്ചുവാങ്ങിയത്. സൂപ്പര്‍ ഓവറിന്റെ അവസാന പന്തില്‍ തട്ടിയിട്ട് രണ്ട് റണ്‍സോടാനുള്ള സ്മിത്തിന്റെ തീരുമാനം കളിയിലെ വഴിത്തിരിവായി.

ഫോമിലേക്ക്
ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും കൊല്‍ക്കത്തയെ ജയിപ്പിക്കായില്ല

കരുണയില്ലാതെ വിനയ്
രാജസ്ഥാന്‍ ഓപ്പണര്‍ കരുണ്‍ നായരുടെ വിക്കറ്റ് വീഴ്ത്തിയ വിനയ് കുമാറിന്റെ ആഘോഷം

രഹാനെ കരുത്തായി
അര്‍ദ്ധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെയുടെ പ്രകടനമാണ് രാജസ്ഥാന് തുണയായത്.

ഹാപ്പി ബര്‍ത്ത് ഡേ ഫോക്‌നര്‍
ബര്‍ത്ത് ഡേ ബോയ് ജയിസ് ഫോക്‌നര്‍ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തോടെ വിജയവും പിറന്നാളും ആഘോഷമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications