Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബുദ്ധിമാനായ സ്പിന്നര്‍' ഡാനിയല്‍ വെട്ടോറിയെ ഇന്ത്യന്‍ ടീമിന്റെ കോച്ചാക്കണമെന്ന് വിരാട് കോലി!

ബെംഗളൂരു: മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനും ഇടംകൈ സ്പിന്നറുമായ ഡാനിയല്‍ വെട്ടോറി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകാനുള്ള സാധ്യതയേറുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, കോച്ചിന്റെ സ്ഥാനത്തേക്ക് വെട്ടോറിയുടെ പേര് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ പരിശീലകനാണ് 37കാരനായ ഡാനിയല്‍ വെട്ടോറി.

ബുദ്ധിമാനായ സ്പിന്നര്‍ എന്നാണ് കളിക്കുന്ന കാലത്ത് ഡാനിയല്‍ വെട്ടോറി അറിയപ്പെട്ടിരുന്നത്. സ്റ്റീഫന്‍ ഫ്‌ലെമിങിന് ശേഷം ന്യൂസിലന്‍ഡ് ടീമിനെ ഒട്ടേറെ വിജയങ്ങളിലേക്ക് നയിക്കാനും വെട്ടോറിക്ക് സാധിച്ചു. സൗമ്യമായ സ്വഭാവവും ടീമില്‍ രാഷ്ട്രീയം കളിക്കാത്ത പ്രകൃതവും കൈമുതലായുള്ള വെട്ടോറിക്ക് ഇന്ത്യന്‍ ടീമിന്റെ കോച്ചായി തിളങ്ങാന്‍ പറ്റുമെന്നാണ് കോലിയുടെയും ആരാധകരുടെയും പ്രതീക്ഷ.

vettori

ഈ വര്‍ഷം ജൂണ്‍ മുതല്‍ ടീം ഇന്ത്യയുടെ ടെസ്റ്റ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി കോച്ചിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പേരാണ് പരീശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായ ദ്രാവിഡ് ബി സി സി ഐയുടെ ഓഫര്‍ നിരസിച്ചതായും അഭ്യൂഹങ്ങളുണ്ട്.

kohli1

ഗാരി കിര്‍സ്റ്റന് ശേഷം പരിശീലകസ്ഥാനത്തെത്തിയ ഡങ്കന്‍ ഫ്‌ലച്ചറിന്റെ കാലാവധി അവസാനിച്ചതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടേണ്ട സ്ഥിതിയിലായത്. രവി ശാസ്ത്രിയെ ടീ ഡയറക്ടറായും താല്‍ക്കാലിക കോച്ചായും പരീക്ഷിച്ച ബി സി സി ഐ ട്വന്റി 20 ലോകകപ്പോടെ ഈ പരീക്ഷണവും മതിയാക്കി. മുന്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിക്കാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള ചുമതല.

Story first published: Monday, May 9, 2016, 11:38 [IST]
Other articles published on May 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+