വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാലേട്ടന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു, കെനിയക്കാര്‍ കയ്യടക്കി... കൊച്ചി മാരത്തണ്‍

By Soorya Chandran

കൊച്ചി: കൊച്ചി ഹാഫ് മാരത്തണില്‍ കെനിയന്‍ ആധിപത്യം. പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലും കെനിയന്‍ താരങ്ങള്‍ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷത്തെ അപ്രമാദിത്തം കെനിയക്കാര്‍ ഇത്തവണയും തുടരുകയായിരുന്നു.

പുരുഷ വിഭാഗത്തില്‍ ബര്‍ണാര്‍ഡ് കെപ്യേഗോ ആണ് ഒന്നാമതെത്തിയത്. വനിത വിഭാഗത്തില്‍ ഹേല കിപ് റോപ്പും. കഴിഞ്ഞ തവണയും ഇവര്‍ തന്നെയായിരുന്നു ചാമ്പ്യന്‍മാര്‍. കഴിഞ്ഞ തവണത്തേക്കാള്‍ സമയം മെച്ചപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞു.

Kochi Half Marathon

ഇരുപത്തി അയ്യായിരത്തോളം പേരാണ് മാരത്തണില്‍ പങ്കെടുത്തത്. ഇന്ത്യന്‍ താരങ്ങളുടെ കണക്കെടുത്താല്‍ മലയാളിയായ ഒപി ജെയ്ഷയാണ് വനിതകളില്‍ ഒന്നാമതെത്തിയത്. പുരുഷ വിഭാഗത്തില്‍ ജി ലക്ഷ്മണും. മലയാളി താരം പ്രീജ ശ്രീധരന്‍ ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ഓട്ടം പൂര്‍ത്തിയാക്കാതെ മടങ്ങി.

സിനിമ താരം മോഹന്‍ലാല്‍ ആണ് കൊച്ചി മാരത്തണിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ലാലും മന്ത്രി കെ ബാബുവും കൊച്ചി മേയര്‍ ടോണി ചമ്മണിയും എഡിജിപി പത്മകുമാറും ചേര്‍ന്നാണ് മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്.

രണ്ടാം കൊച്ചി മാരത്തണ്‍ പക്ഷേ പ്രതിഷേധത്തിനും വേദിയായി. ഓട്ടം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ഇത്തവണ മെഡല്‍ നല്‍കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇത് നടപ്പിലാക്കിയില്ല. സംഘാടകരുടെ ഏകോപനമില്ലായ്മയും പ്രതിഷേധത്തിന് കാരണമായി.

Story first published: Sunday, December 7, 2014, 10:58 [IST]
Other articles published on Dec 7, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X