For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരള സ്‌ട്രൈക്കേഴ്‌സ് സെമി ഫൈനലില്‍

By Aswathi

കൊച്ചി: സലിബ്രേറ്റി ക്രിക്കറ്റ് ലീഗില്‍ ചെന്നൈ റൈനോസ്‌നെ തോല്‍പ്പിച്ച് അമ്മയുടെ കേരള സ്‌ട്രൈക്കേഴ്‌സ് സെമിഫൈനലിലേക്ക് കടന്നു. കൊച്ചി, കലൂരിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചു നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരള സ്‌ട്രൈക്കേഴ്‌സ് നിശ്ചിത ഓവറില്‍ 150/5 എന്ന സ്‌കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ് താരങ്ങള്‍് 138/6 എന്ന സ്‌കോറിലൊതുങ്ങിയതോടെ കേരളം വിജയമുറപ്പിച്ചു.

ബെന്നിയുടെ 72 റണ്‍സും സ്ലീബന്റെ 32 റണ്‍സും രാജീവ് പിള്ളയുടെ 15 റണ്‍സും നന്ദകുമാറിന്റെ 13 റണ്‍സുമാണ് കേരളത്തിന് വിജയം നല്‍കിയത്. മോഹന്‍ലാലിന്റെ അഭാവത്തില്‍ രാജീവ് പിള്ളയാണ് ടീ ക്യാപ്റ്റനായി എത്തിയത്.

kerala-strikers-team

മറുപടി ബാറ്റിങ്ങിനിറങ്ങിയ റൈനോസിന് വേണ്ടി 50 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സുമടക്കം ഓപ്പണര്‍ വിക്രാന്ത് 77 റണ്ണടിച്ചു. ഒരുഘട്ടത്തില്‍ 92/2 എന്ന നിലയിലായിരുന്ന തമിഴ് താര ടീമിനെ അടുത്തടുത്ത ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി സ്‌െ്രെടക്കേഴ്‌സ് സമ്മര്‍ദ്ദത്തിലാക്കി.

തമിഴ് യുവ നടന്മാരായ വിശാല്‍, ഭരത്, വിക്രാന്ത്, വിഷ്ണു, രമണ, ശ്യാം തുടങ്ങിയവരാണ് ചെന്നൈ റൈനോസിന് വേണ്ടി കളിക്കളത്തിലിറങ്ങിയത്. ഇവര്‍ക്ക് പ്രോത്സാഹനവുമായി തെന്നിന്ത്യന്‍ സുന്ദരികളായ തൃഷയും സോണിയ അഗര്‍വാളുമുണ്ടായിരുന്നു. അമ്മയുടെ സ്‌ട്രൈക്കേഴ്‌സിന് ആവേശത്തിന്റെ കരുത്ത് പകരാന്‍ ഗാലറിയില്‍ ഭാവന, മൈഥിലി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുമുണ്ടായിരുന്നു.

Story first published: Monday, February 10, 2014, 10:49 [IST]
Other articles published on Feb 10, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+