For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപമാനം തളര്‍ത്തിയില്ല: അമ്മയുടെ മക്കള്‍ ഫൈനലില്‍

By Aswathi

ഹൈദരാബാദ്: കൊച്ചി- ഹൈദരാബാദ് ഇന്റിഗോ എയര്‍ ലൈന്‍സിലുണ്ടായ ബഹളവും വിവാദവുമൊന്നും കളിക്കളത്തില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമിനെ തളര്‍ത്തിയില്ല. ഇന്റിഗോ എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് ഹൈദാരാബാദിലെ ലാല്‍ബഹദൂര്‍ ശാസ്ത്രീ സ്റ്റേഡിയത്തിലത്തിയത്. എന്നിട്ടും സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ സ്വന്തമാക്കിയാണ് അമ്മയുടെ ചുണക്കുട്ടികള്‍ മടങ്ങിയത്.

ഹൈദരാബാദില്‍ നടന്ന സെമി ഫൈനലില്‍ ഭോജ്പുരി ദബാംഗിനെ എട്ട് വിക്കിറ്റിന് പരാജയപ്പെടുത്തി കേരള സ്‌ട്രൈക്കേഴ്‌സ് ടീം ഫൈനലിലേക്ക് പ്രവേശിച്ചു. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, 9 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. പുറത്താകാതെ 48 റണ്‍സെടുത്ത അര്‍ജുന്‍ നന്ദകുമാറാണ് ടോപ് സ്‌കോറര്‍. ആദ്യം ബാറ്റു ചെയ്ത് ഭോജ്പുരി ദബാംഗിന് നിശ്ചിത 20 ഓവറില്‍ 128 റണ്‍സ് എടുക്കാനെ കഴിഞ്ഞിരുന്നുള്ളു.

Kerala Strikers

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദകുമാറിന്റെയും ഗോപന്റെയും പ്രകടനമാണ് കേരള സ്‌ട്രൈക്കേഴ്‌സ് ബൗളിംഗ് നിരയില്‍ നിര്‍ണ്ണായകമായത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സിന് 48 റണ്‍സെടുത്ത നന്ദന്‍ കുമാറിന്റെയും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ രാജീവ് പിള്ളയുടെയും ഇന്നിംഗ്‌സുകളാണ് മികച്ച വിജയം സമ്മാനിച്ചത്. രണ്ടാമത്തെ സെമിയില്‍ മുംബൈ ഹീറോസ്, കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സിനെ നേരിടുകയാണ്. നേരത്തെ മൂന്ന് കളികളില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീം വിജയ്ച്ചിരുന്നു.

ഫൈനല്‍ കളിക്കാന്‍ വേണ്ടി പുറപ്പെട്ടപ്പോഴാണ് കൊച്ചി - ഹൈദരാബാദ് ഇന്റിഗോ എയര്‍ലൈന്‍സില്‍ നിന്ന് ഉദ്യോഗസ്ഥരോട് അപമര്യാതദയായി പെരുമാറിയെന്ന് പറഞ്ഞ് വിമാനം അധികൃതര്‍ മുപ്പത്‌പേരടങ്ങുന്ന ടീമിനെ ഇറക്കിവിട്ട് അപമാനിച്ചത്. ഒടുവില്‍ ഏറെ ബുദ്ധിമുട്ടിയാണ് ഹൈദരാബാദിലെത്തിയത്.

Story first published: Sunday, February 23, 2014, 8:18 [IST]
Other articles published on Feb 23, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+