Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹരിയാന 'കുഴിയാനയായി'... കേരളം വീണ്ടും ചാംപ്യന്‍മാര്‍, തുടര്‍ച്ചയായ 20ാം കിരീടവിജയം

റോത്തക്ക്: ആദ്യ രണ്ടു ദിനവും മുന്നിട്ടുനിന്ന ഹരി'യാനയെ' തളച്ച് കേരളത്തിന്റെ ചുണക്കുട്ടികള്‍ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി 20ാം തവണയാണ് കേരളം ദേശീയ ചാംപ്യന്മാരാവുന്നത്. നാലാം ദിനത്തിലെ ഉജ്ജ്വല കുതിപ്പാണ് കേരളത്തെ കിരീടം നിലനിര്‍ത്താന്‍ സഹായിച്ചത്. മൂന്നാംദിനത്തിലെ മല്‍സരങ്ങള്‍ കഴിയുമ്പോള്‍ ഹരിയാന ഒന്നാമതും കേരളം രണ്ടാമതുമായിരുന്നു.

1

നാലാം ദിനം നടന്ന ഒമ്പതു ഫൈനലുകളില്‍ നിന്നു മൂന്നു വീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളം വാരിക്കൂട്ടിയത്. ഇതാടെ 64 പോയിന്റോടെ ഹരിയാനയെ പിന്തള്ളി കേരളം ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തിരുന്നു. രണ്ടാമതുള്ള ഹരിയാനയ്ക്കു 53 പോയിന്റാണുണ്ടായിരുന്നത്.

അഞ്ചാംദിനം ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ആദര്‍ശ് ഗോപി കേരളത്തിനു എട്ടാം സ്വര്‍ണം സമ്മാനിച്ചിരുന്നു. തൊട്ടു പിന്നാലെ പെണ്‍കുട്ടികളുടെ ഇതേയിനത്തിലും കേരളം പൊന്നണിഞ്ഞു. അനുമോള്‍ തമ്പിയാണ് കേരളത്തിനു മെഡല്‍ നേടിത്തന്നത്. ഇരുവരും കോതമംഗലം മാര്‍ ബേസിലിന്റെ താരങ്ങളാണ്. 1500 മീറ്റര്‍ പെണ്‍കുട്ടികളില്‍ കേരളത്തിന്റെ തന്നെ കെ ആര്‍ ആതിര വെള്ളി കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ അശ്വിന്‍ ശങ്കര്‍ വെള്ളി നേടി.

Story first published: Friday, December 22, 2017, 9:58 [IST]
Other articles published on Dec 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+