Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: കേരളം ഫൈനല്‍ കാണാതെ പുറത്തായി

ചെന്നൈ: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്തായി. ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ തമിഴ്‌നാട് കേരളത്തെ സമനിലയില്‍ കുരുക്കി ഗോള്‍ ശരാശരിയില്‍ മുന്നിലെത്തി ഫൈനല്‍ റൗണ്ടില്‍ കടക്കുകയും ചെയ്തു. ആദ്യ കളിയില്‍ തെലുങ്കാനയോട് മികച്ച മാര്‍ജിനില്‍ ജയിക്കാനാകാത്തതില്‍ കേരളം ഇപ്പോള്‍ ദു:ഖിക്കുന്നുണ്ടാകും. സ്‌കോര്‍: 1-1

ജയിക്കാനായി തന്നെയാണ് കേരളം കളത്തിലിറങ്ങിയത്. തെലുങ്കാനയ്‌ക്കെതിരെ ഇറങ്ങിയ ടീമില്‍ നിന്നും മാറ്റങ്ങളുമായാണ് തമിഴ്‌നാടിനെതിരെ ഇറങ്ങിയത്. ആക്രമിച്ച് കളിച്ചിട്ടും ആദ്യ ഗോളിനായി 45 മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു കേരളത്തിന്.

football

രണ്ടാം പകുതിയിലും കേരളം ആക്രമണത്തിന് മൂര്‍ച്ചകുറച്ചില്ല. മധ്യനിരയില്‍ നിന്നും ഷിബിന്‍ലാല്‍ കൃത്യമായി മന്നേറ്റത്തിലേക്ക് പന്തെത്തിച്ച് കൊടുത്തതോടെ അഷ്‌കറും സുഹൈറും പലതവണ തമിഴ്‌നാട് ഗോള്‍മുഖത്തെ ഞെട്ടിച്ചു.

എന്നാല്‍ 56-ാം മനിറ്റില്‍ കേരള പ്രതിരോധത്തിലെ പിഴവില്‍ നിന്നും തമിഴ്‌നാട് സമനില ഗോള്‍ നേടി. പിന്നീട് ലീഡ് നേടാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും തമിഴ്‌നാട് പ്രതിരോധവും നിര്‍ഭാഗ്യവും കേരളത്തെ അതില്‍ നിന്ന് അകറ്റി. കേരളത്തിനായി 45-ാം മിനിറ്റില്‍ അഷ്‌കറും. തമിഴ്‌നാടിനായി 56-ാം മിനിറ്റില്‍ റീഗനുമാണ് ഗോള്‍ നേടിയത്.

Story first published: Sunday, February 14, 2016, 10:36 [IST]
Other articles published on Feb 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+