വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ വോളി: കേരളത്തിന് ഇരട്ടത്തോല്‍വി, റെയില്‍വേസിന് കിരീടം

By Athul

ബാംളൂര്‍: ദേശീയ വോളിബോള്‍ പുരുഷ-വനിത കിരീടം റെയില്‍വേസിന്. അവസാന അങ്കത്തില്‍ കേരളത്തെ തോല്‍പ്പിച്ചാണ് റെയില്‍വേസ് കിരീടം ചൂടിയത്. പുരുഷ വിഭാഗത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ തോല്‍വി. എന്നാല്‍ വനിതാ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് റെയില്‍വേസ് ജയിച്ചുകയറിയത്.

പുരുഷ വിഭാഗത്തില്‍ ആദ്യ സെറ്റ് നേടിയത് കേരളമായിരുന്നു. എന്നാല്‍ രണ്ടും മൂന്നും സെറ്റ് നേടി റെയില്‍വേസ് തിരിച്ചടിച്ചു. എന്നാല്‍ നാലാം സെറ്റ് നേടി കേരളം തിരിച്ചു വന്നെങ്കിലും അഞ്ചാം സെറ്റ് സ്വന്തമാക്കി റെയില്‍വേസ് കിരീടം ചൂടി. സ്‌കോര്‍: ( 25-19, 25-17, 21-25, 25-20, 14-16 )

vollyball

വനിതാ വിഭാഗത്തില്‍ ആദ്യ സെറ്റ് നേടിയ കേരളത്തിന് പിന്നീട് ആ പ്രകടനം തുടരാനായില്ല. സ്‌കോര്‍: ( 19-25, 25-21, 25-20, 25-17 ).

ഇരുമത്സരങ്ങളിലും കേരളത്തിന്റെ ബ്ലോക്കുകളില്‍ റെയില്‍വേസിന് വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞു. പുരുഷ വിഭാഗത്തില്‍ കളിയുടെ തുടക്കം മുതല്‍ക്കേ റഫറിയുടെ തീരുമാനങ്ങളില്‍ കേരള താരങ്ങല്‍ അതൃപ്തരായിരുന്നു. നാലാം സെറ്റില്‍ റഫറിയെ ചോദ്യം ചെയ്യുകയും ജഴ്‌സി ഉയര്‍ത്തികാണിക്കുകയും ചെയ്ത കേരളത്തിന്റെ കെജി രാഗേഷിന് മഞ്ഞക്കാര്‍ഡും കിട്ടി.

Story first published: Monday, January 11, 2016, 10:00 [IST]
Other articles published on Jan 11, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X