കൊച്ചി: കൊച്ചിയില്‍ കേരള ബ്ളാസ്‌റ്റേഴ്‌സ് വീണ്ടും ഇറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചിയിലെ രണ്ടാമത്തെ മത്സരത്തിനാണ് കേരള ബ്ളാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. നവംബര്‍ ഒന്‍പത് രാത്രി ഏഴ് മണിയ്ക്കാണ് മത്സരം. ഡല്‍ഹി ഡൈനാമോസാണ് ബഌസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. എന്നാല്‍ ബ്ഌസ്‌റ്റേഴസ് ടീം ഉടമയായ സച്ചിന്‍ ഗ്യാലറിയില്‍ എത്തില്ല എന്നത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നു.
കൊച്ചിയിലെ ആദ്യമത്സരം നല്‍കിയ വിജയ തിളക്കവുമായാണ് രണ്ടാം വട്ടവും ബ്ളാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുക. ഗോവയ്‌ക്കെതിരയാണ് ബ്ളാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ വിജയം നേടിയത്. കഴിഞ്ഞ കളിയില്‍ മികച്ച പ്രകചനം കാഴ്ചവച്ച പ്രതിരോധ നിരയില്‍ തന്നെയാണ് ബഌസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ.

മുന്‍നിര താരങ്ങളായ ഇയാന്‍ ല്യൂം, മൈക്കിള്‍ ചൊപ്ര എന്നിവരുടെ പരിക്കാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. പോയിന്റ് നിലയില്‍ കേരളത്തിന് പിന്നിലാണ് ഡല്‍ഹി.കൊച്ചിയില്‍ വിജയം തങ്ങള്‍ക്കൊപ്പമാകുമെന്നാണ് ഡല്‍ഹി ടീമിന്റെ പ്രതീക്ഷ. ഗോളിയായ ക്രിസ്‌റ്റോഫ് വാന്‍ഗൗട്ടസിലും പ്രതിക്ഷയര്‍പ്പിച്ചിരിയ്ക്കുകയാണ് ഡല്‍ഹി ഡൈനാമോസ്.