ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് മിന്നിക്കും...
തിരുവനന്തപുരം:ഒക്ടോബര്‍ മൂന്നിന് തുടങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ രണ്ടാം എഡിഷനായി കേരള ബ്ലാസ്റ്റേഴ്‌സ് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം തുടരുകയാണ്. കഴിഞ്ഞ പത്തു ദിവസമായി പരിശീലിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീം കെ എസ് ഇ ബി, എസ് ബി ടി ടീമുകളുമായി പരിശീലന മത്സരങ്ങളും കളിച്ചു. മറ്റ് ടീമുകള്‍ വിദേശത്ത് പരിശീലിക്കുമ്പോള്‍ സ്വന്തം നാട്ടില്‍ പരിശീലിച്ചാണ് ടീം മുന്നേറുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴിസിന് മികച്ച പ്രകടനം നടത്താനാകുമെന്ന് മുഖ്യ പരിശീലകനായ ട്രെവര്‍മോര്‍ഗനും പീറ്റര്‍ ടെയ്‌ലറും. കേരളത്തിനു വേണ്ടി കളിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മലയാളി താരങ്ങളായ മുഹമ്മദ് റാഫിയും സി കെ വിനീതും പറഞ്ഞു.

ഇത്തവണ മികച്ച ടീമാണെന്നും എല്ലാ കളിക്കാരും ഫോമിലാണെന്നും പരിശീലകന്‍ പറഞ്ഞു. കഴിഞ്ഞ സീസണിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ പരിശീലനത്തിനു ശേഷം ടീം കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് പോകും. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും പരിശീലനം നടത്തും. പ്രമുഖ ടീമുകളുമായി പരിശീലന മത്സരങ്ങളും സച്ചിന്റെ ടീം കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications