അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ്:കര്‍ണാടകത്തിന് കിരീടം
തിരുവനന്തപുരം: പിരപ്പന്‍കോട് നടന്ന ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം കര്‍ണാ
ടകത്തിന്. കഴിഞ്ഞ തവണയും കര്‍ണാടകം തന്നെയായിരുന്നു ദേശീയ നീന്തലില്‍ കിരീടം സ്വന്തമാക്കിയത്.
217 പോയന്റ് നേടിയാണ് കര്‍ണാടകം കിരീടം നേടിയത്. തൊട്ടുപിന്നില്‍ 200 പോയന്റ് നേടിയ മഹാരാഷ്ട്രയാണ് ഉള്ളത്. 56 പോയന്‌റ് മാത്രം നേടിയ കേരളം ആറാം സ്ഥാനത്താണ് ഉള്ളത്.
കണക്കുകള്‍ ഇങ്ങനെയെങ്കിലും മെഡല്‍ എണ്ണത്തില്‍ മുന്നില്‍ റെയില്‍വേ ആയിരുന്നു. 15 സ്വര്‍ണവും എഴ് വെള്ളിയും നാല് വെങ്കലവും ആണ് റെയില്‍വേ നേടിയത്. പോയന്റിന്റെ കണക്കില്‍ കിരീടം നേടിയ കര്‍ണാടകം മെഡല്‍ നിലയില്‍ മൂന്നാം സ്ഥാനത്താണ്.
അക്വാട്ടിക് ചാമ്പന്യഷിപ്പിന്റെ വിശേഷങ്ങള്‍ കാണാം

അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ്
അറുപത്തി ഏഴാമത് ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് ആണ് ഈ വര്‍ഷം തിരുവനന്തപുരം പിരപ്പന്‍കോട് നടന്നത്.

മികച്ച നീന്തല്‍ക്കാരന്‍
2013 ലെ മികച്ച നീന്തല്‍ക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റെയില്‍വേയുടെ സന്ദീപ് ഷെജ്വാള്‍

മികച്ച നീന്തല്‍ക്കാരി
ഈ വര്‍ഷത്തെ മികച്ച നീന്തല്‍ക്കാരിയായ തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തിന്റെ മന്ന പട്ടേല്‍

നീന്തല്‍ താരങ്ങള്‍
മികച്ച നീന്തല്‍ താരങ്ങള്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സന്ദീപ് ഷെജ്വാളും മന്ന പട്ടേലും.

ചാമ്പന്യന്‍മാര്‍
ഈ വര്‍ഷവും കിരീടം സ്വന്തമാക്കിയ കര്‍ണാക ടീം ട്രോഫിയുമായി. നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ട്രോഫി കൈമാറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications