റിയോ ഡി ജനീറോ: 22 കാരിയായ കരിമാന്‍ അബുല്ജദായേല് ഒളിംപിക്സിലെ 100 മീറ്റര്‍ ഹീറ്റ്സില്‍ ഫിനിഷ് ചെയ്തത് ഏഴാമതായാണ്. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയില്ലെങ്കിലും സൗദിക്കാരിയായ ഈ പെണ്‍കുട്ടി നല്കുന്ന സന്ദേശത്തിന് മൂല്യമേറെയാണ്. സൗദി അറേബ്യയില്‍ നിന്ന് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ സ്പ്രിന്റ് താരമാണ് കരിമാന്‍.
Read also: ആരാണ് മിത്തു മിയാന്‍? പാകിസ്താനിലെ ഹിന്ദുക്കള്‍ ഇയാളെ ഭയക്കുന്നതിന് പിന്നില്‍!!!
ബുര്‍ഖയും ടൈറ്റ്സുമണിഞ്ഞ് സ്പൈക്ക് കെട്ടി ട്രാക്കിലേക്കിറങ്ങുമ്പോള് ഈ പെണ്‍കുട്ടി സാക്ഷാത്കരിക്കുന്നത് മതത്തിന്റെ ചരടുകളില്‍ കുരുങ്ങിപ്പോയ ഒരുപാട് പെണ്‍കുട്ടികളുടെ സ്വപനങ്ങളാണ്. മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകമെമ്പാടുമുള്ള കായികാരാധകരുടെ മനസ്സില്‍ ഇടം പിടിച്ചു 14.61 സെക്കന്റില്‍ ഫിനിഷ് ലൈനില്ത്തൊട്ട ഈ സൗദിക്കാരിയുടെ പ്രകടനം. സോഷ്യല്‍ മീഡിയയും അബുല്ജദായേലിന്റെ പ്രകടമത്തെ പുകഴ്ത്തി രംഗത്തെത്തി.
മാരത്തണ്‍ ഓട്ടക്കാരി സറാ അത്തറിന്റെ പാത പിന്തുടര്ന്ന് ട്രാക്കിലെത്തിയ താരമാണ്. സ്ത്രീകള്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് നീക്കിയ ശേഷം 2012ലെ ഒളിംപിക്സില്‍ പങ്കെടുത്ത സറാ അത്താര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. വനിതാ താരങ്ങള്‍ കടന്നുവരാത്ത കായികരംഗത്തേക്കുള്ള സറായുടെ വരവ് വനിതകള്‍ക്ക് കരുത്തുപകരുക തന്നെ ചെയ്തു. സറ, കരിമാന്‍, ജൗദ് ഫെഹ്മി, ഫെന്‍സിംഗ് താരം ലുബ്ന അല്‍ ഒമൈര്‍ എന്നിവരുള്‍പ്പെടെ നാല് വനിതാ താരങ്ങളാണ് സൗദിയുടെ ഒളിംപിക്സ് ടീമിലുള്ളത്.