കമൽ ഹാസന്റെ മാനസികനില തെറ്റിയെന്ന് ബിജെപി.. മാനസിക രോഗാശുപത്രിയിൽ ചികിത്സിക്കണം!!

Posted By:

തമിഴ് സിനിമാതാരം കമൽ ഹാസന്റെ മാനസികനില തെറ്റിയെന്ന് ബി ജെ പി നേതാവ് വിനയ് കത്യാര്‍. രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല എന്ന കമല്‍ ഹാസന്റെ പ്രസ്താവനയാണ് ബി ജെ പി നേതാവിനെ പ്രകോപിപ്പിച്ചത്. കമൽ ഹാസനെ മാനസിക രോഗാശുപത്രിയിൽ അയച്ച് ചികിത്സിക്കണം. രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്നതിന് കമൽ ഹാസന്റെ പക്കൽ തെളിവുകളൊന്നുമില്ല. കമൽ മാപ്പ് പറയണമെന്നും വിനയ് കത്യാർ ആവശ്യപ്പെട്ടു.

ആന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലൂടെ നൽകിയ മറുപടിയിലാണ് കമൽ ഹാസൻ രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല എന്ന കാര്യം പറഞ്ഞത്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് മറുപടി പറയുന്നത്. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍ തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ് എന്നും കമൽ പറഞ്ഞു. കമലിന്റെ വാക്കുകൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.

kamal-hassan-

ബി ജെ പി നേതാവ് എച്ച് രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കമൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതിനെതിരെയാണ് ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട് ബി ജെ പി ഘടകം കമലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും കത്യാർ പറഞ്ഞു. മുസ്ലിം വോട്ട് ബാങ്ക് മുന്നിൽക്കണ്ടാണ് കമൽ ഹാസൻ ഇത്തരമൊരു പരാമർശം നടത്തിയത് എന്നാണ് ബി ജെ പിയുടെ മറ്റൊരു നേതാവായ ജി വി എൽ നരസിംഹറാവു പറഞ്ഞു.

Story first published: Thursday, November 2, 2017, 17:16 [IST]
Other articles published on Nov 2, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍