Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്ലാമറില്‍ മാത്രമല്ല കളിയിലും മിടുക്കി, എന്നിട്ടും ഇതു ചെയ്തല്ലോ, ജ്വാല ഗുട്ട കലിപ്പിലാണ്

ദില്ലി: ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ഗ്ലാമര്‍ താരമായ ഇന്ത്യന്‍ സുന്ദരി ജ്വാല ഗുട്ട അല്‍പ്പം കലിപ്പില്‍ തന്നെയാണ്. പത്മശ്രീ പുരസ്‌കാരത്തിനു ഇത്തവണയും തന്നെ പരിഗണിക്കാതിരുന്നതാണ് താരത്തെ കുപിതയാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജ്വാല അധികൃതര്‍ക്കെതിരേ ആഞ്ഞടിച്ചു.

ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശുപാര്‍ശയാണ് പ്രധാനം

രാജ്യത്തെ ഏറ്റവും വലിയ അവാര്‍ഡുകളൊന്നിനുവേണ്ടി അപേക്ഷ നല്‍കേണ്ടിവരികയെന്ന രീതി തന്നെ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഒരു നടപടി അങ്ങനെ തന്നെയായതു കൊണ്ട് ഞാനും അപേക്ഷ നല്‍കി. മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ കഴിഞ്ഞുവെന്നും അതിനാല്‍ ഈ അവാര്‍ഡിന് അര്‍ഹയാണെന്നും വിശ്വസിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഞാന്‍ രാജ്യത്തിനായി കളിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടു കാര്യമില്ലെന്നു എനിക്കു മനസ്സിലായി. ശുപാര്‍ശ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇതു ലഭിക്കൂവെന്നു ഇപ്പോള്‍ ബോധ്യപ്പെട്ടു- ഫേസ്ബുക്ക് പേജില്‍ ജ്വാല നിരാശയോടെ കുറിച്ചു.

മെഡലുകള്‍ കണ്ടില്ലെന്നു നടിക്കുന്നു

രാജ്യത്തിനായി തിളങ്ങിയാല്‍ മാത്രമേ പേരേ അതിനൊപ്പം പത്മശ്രീക്കായി എന്തിനാണ് ശുപാര്‍ശയെന്നും ജ്വാല ചോദിച്ചു. ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസിലും ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തിനു മെഡുകള്‍ സമ്മാനിച്ചു. കൂടാതെ ലോക ചാംപ്യന്‍ഷിപ്പിലും മെഡല്‍ നേടി- ജ്വാല ഫേസ്ബുക്കില്‍ രേഖപ്പെടുത്തി

15 തവണ ദേശീയ ചാംപ്യന്‍

15 തവണ ദേശീയ തലത്തില്‍ ചാംപ്യനായിട്ടുണ്ട്. ലോക ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ആദ്യ 10 റാങ്കിനുള്ളില്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഒളിംപിക്‌സില്‍ രണ്ടിനങ്ങളിലേക്കു യോഗ്യത നേടിയ ആദ്യ താരം കൂടിയാണ് ഞാന്‍. പ്രകാശ് പാദുകോണിനു ശേഷം ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവും ഞാനാണ്.

ഡബിള്‍സിന് അടിത്തറയിട്ടു

രാജ്യത്ത് ബാഡ്മിന്റണ്‍ ഡബിള്‍സിനു മേല്‍വിലാസമുണ്ടാക്കിയത് ഞാനാണ്. മറ്റു താരങ്ങള്‍ ഇതിനെ ഗൗരവമായി കാണാതിരുന്ന സമയമായിരുന്നു അപ്പോള്‍. ഇത്രയൊക്കെ ചെയ്തിട്ടും പത്മശ്രീ നിഷേധിക്കപ്പെട്ടത് ദുഖകരമാണെന്ന് ജ്വാല പറഞ്ഞു.

ജ്വാല ചോദിക്കുന്നു

നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയ ശേഷം ചില ചോദ്യങ്ങള്‍ കൂടി ജ്വാല ചോദിക്കുന്നു. തുറന്നടിക്കുന്ന പ്രകൃതമായതുകൊണ്ടാണോ എന്നെ ഒഴിവാക്കിയത്? എന്തിനാണ് എനിക്ക് അവാര്‍ഡ് നിഷേധിച്ചത് ? ഇനിയാരോടാണ് അവാര്‍ഡിനായി ചോദിക്കേണ്ടതെന്ന് അറിയില്ല.

അശ്വിനിക്കൊപ്പം മികച്ച കൂട്ടുകെട്ട്

അശ്വിനി പൊന്നപ്പയ്‌ക്കൊപ്പം മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ ജ്വാലയ്ക്കായിട്ടുണ്ട്. രാജ്യത്തിന്റെ ഏറ്റവും മിക്ച്ച ഡബിള്‍സ് ജോടിയായാണ് ഇരുവരും വിലയിരുത്തപ്പെടുന്നത്. 2015ലെ ലോക റാങ്കിങില്‍ ഈ സഖ്യം 10ാംസ്ഥാനത്തെത്തി ചരിത്രം കുറിച്ചിരുന്നു.

അര്‍ജുന നല്‍കി

2011ല്‍ രാജ്യത്തിനായി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചു ജ്വാലയ്ക്ക് അര്‍ജുന അവാര്‍ഡ് സമ്മാനിച്ചിരുന്നു.

നിരവധി പേര്‍ക്ക് നല്‍കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ഹോക്കി ടീം നായകനായ മലയാളി താരം പി ആര്‍ ശ്രീജേഷ്, ഒളിംപിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്, പാരാലിംപിക്‌സ് മെഡല്‍ വിജയികളായ ദീപ മാലിക്ക്, മാരിയപ്പന്‍ തങ്കവേലു, ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കര്‍, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ എന്നിവര്‍ക്ക് ഇത്തവണ പത്മശ്രീ നല്‍കിയിരുന്നു.

Story first published: Friday, January 27, 2017, 15:15 [IST]
Other articles published on Jan 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+