Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണക്കൊയ്ത്തുമായി ഇന്ത്യ; യുവ താരങ്ങള്‍ തകര്‍ക്കുന്നു

ചാങ്‌വോണ്‍: സൗത്ത് കൊറിയയിലെ ചാങ്‌വോണില്‍ നടന്നുവരുന്ന ഇന്റര്‍നാഷണില്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്റെ(ഐഎസ്എസ്എഫ്) ലോക ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ ഹരിദയ് ഹസാരിക സ്വര്‍ണം നേടി. ഫൈനലില്‍ ഇറാന്റെ മുഹമ്മദ് അമീറുമായി സമനില പാലിച്ചെങ്കിലും ഷൂട്ടോഫില്‍ ഇന്ത്യയുടെ പതിനാറുകാരന്‍ സ്വര്‍ണം വെടിവെച്ചിട്ടു. റഷ്യയുടെ ഗ്രിഗോറി ഷമാക്കോവിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.

Hriday Hazarika

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലും ഇന്ത്യയ്ക്കാണ് സ്വര്‍ണം. ഇന്ത്യയുടെ ഇളവെനില്‍ വളരിവന്‍, ശ്രേയ അഗര്‍വാള്‍, മനിനി കൗശിക് എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം. മൂവരും അടങ്ങിയ ടീം ആകെ 1880.7 പോയന്റുകളോടെ ലോക റെക്കോര്‍ഡ് ഭേദിച്ചു. അതേസമയം പുരുഷന്മാരുടെ ടീം ഇനത്തില്‍ ഹസാരിക, ദിവ്യാന്‍ഷ് പന്‍വാര്‍, അര്‍ജുന്‍ ബാബുത എന്നിവരടങ്ങിയ ടീമിന് മെഡല്‍ നേടാനായില്ല.

കഴിഞ്ഞദിവസം ഇന്ത്യയ്ക്കുവേണ്ടി താരം സൗരഭ് ചൗധരിയും സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 245.5 പോയന്റുകളോടെയാണ് സൗരഭ് സ്വര്‍ണം നേടിയത്. കൊറിയയുടെ ലിം ഹോജിന്‍ വെള്ളിയും ഇന്ത്യയുടെതന്നെ അര്‍ജുന്‍ സിങ് ചീമ വെങ്കലവും നേടി. ഇതേ ഇനത്തില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് സൗരഭിന്റെ മറ്റൊരുനേട്ടം.

Story first published: Friday, September 7, 2018, 17:24 [IST]
Other articles published on Sep 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+