വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജര്‍മനിയില്‍ ഇന്ത്യ യുവത്വം ഇടിയോടിടി... വാരിക്കൂട്ടിയത് 11 മെഡലുകള്‍, ചാംപ്യന്‍മാരായി മടക്കം

ആറു സ്വര്‍ണമാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കു ലഭിച്ചത്

By Manu

ബെര്‍ലിന്‍: ബോക്‌സിങില്‍ രാജ്യത്തിന്റെ ഭാവി ശോഭനമാണെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യന്‍ ജൂനിയര്‍ ടീം ജര്‍മനിയില്‍ ഓവറോള്‍ ചാംപ്യന്മാരായി. അഞ്ചാമത് സ്വെന്‍ ലെംഗ് മെമ്മോറിയന്‍ ബോക്‌സിങ് ടൂര്‍ണമെന്റിലാണ് ഇന്ത്യന്‍ ടീം ജേതാക്കളായത്. ആറു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവുമടക്കം ഇന്ത്യ വാരിക്കൂട്ടിയത് 11 മെഡലുകളാണ്. ജര്‍മനിയിലെ ഷ്വെറിനില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യുടെ ഭവേഷ് കട്ടമണിയാണ് 52 കിഗ്രാം വിഭാഗത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ ഈയിനത്തില്‍ താരം രാജ്യത്തിനു സ്വര്‍ണം സമ്മാനിച്ചിരുന്നു.

1

63 കിഗ്രാം വിഭാഗത്തില്‍ വിജയ്ദീപ്, 60 കിഗ്രാം വിഭാഗത്തില്‍ അക്ഷയ്, 70 കിഗ്രാം വിഭാഗത്തില്‍ ഇഷ് പന്നു, 80 കിഗ്രാം വിഭാഗത്തില്‍ ലക്ഷയ് ചഹാര്‍, 75 കിഗ്രാം വിഭാഗത്തില്‍ വിനീത് എന്നിവരാണ് ഇന്ത്യക്കു വേണ്ടി പൊന്നണിഞ്ഞ മറ്റു താരങ്ങള്‍. അനില്‍ (48 കിഗ്രാം), സ്വപ്‌നില്‍ ഷിന്‍ഡെ (50 കിഗ്രാം), അമന്‍ (54 കിഗ്രാം), സതേന്ദര്‍ എന്നിവരാണ് വെള്ളി മെഡല്‍ വിജയികള്‍. 66 കിഗ്രാമില്‍ ആകാഷിന്‍ഖെ വകയായിരുന്നു ഏക വെങ്കലം.

Story first published: Tuesday, December 19, 2017, 12:36 [IST]
Other articles published on Dec 19, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X