Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് കിരീടം

റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. 403 പോയിന്റ് നേടിയാണ് കേരളം കിരീടം ചൂടിയത്. കേരളത്തിന്റെ പതിനെട്ടാം കിരീട നേട്ടമാണിത്. 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവുമാണ് കേരളത്തിന്റെ നേട്ടം.

ആദ്യ ദിവസത്തെ കിതപ്പിനുശേഷമാണ് കേരളം ട്രാക്കിലെത്തിയത്. നാലുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമായി രണ്ടാം ദിനം കേരളം ഹരിയാനയ്ക്ക് തൊട്ടുപുറകില്‍ രണ്ടാംസ്ഥാനത്തെത്തിയിരുന്നു.

നിലവിലെ ചാമ്പ്യന്മാരായ കേരളം ആദ്യ ദിവസത്തെ കിതപ്പിന് ശേഷമാണ് മീറ്റിലേക്ക് ശക്തമായി തിരിച്ചു വന്നത്. കേരളത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി തമിഴ്മാട് (115), മഹാരാഷ്ട്ര (100), ഡല്‍ഹി(95) എന്നിവര്‍ തൊട്ടുപിന്നിലുണ്ട്.

atletics

കേരളത്തിന്റെ സുവര്‍ണ നേട്ടങ്ങളെല്ലാം പെണ്‍കുട്ടികളുടെ വകയായിരുന്നു. അണ്ടര്‍-16 ഹര്‍ഡില്‍സ് വിഭാഗത്തില്‍ അപര്‍ണ റോയ്, അണ്ടര്‍-14 ട്രയാത്തലണില്‍ പിഎസ് പ്രഭാവതി, അണ്ടര്‍-18 നടത്തത്തില്‍ മേരി മര്‍ഗരറ്റ് എന്നിവര്‍ കേരളത്തിനായി സ്വര്‍ണം നേടി. ഇവരെ കൂടാതെ കേരള ടീം ക്യാപ്റ്റന്‍ മരിയ ജെയ്‌സണ്‍ പോള്‍വാര്‍ട്ടില്‍ ദേശീയ റെക്കോഡോഡെ സ്വര്‍ണം നേടി. 3.70 മീറ്റര്‍ ഉയരം ചാടിയ മരിയ തന്റെ തന്നെ റെക്കോഡാണ് തിരുത്തിക്കുറിച്ചത്. ഈ നേട്ടത്തോടെ കേരളത്തിന്റെ പട്ടികയില്‍ ആറാം സ്വര്‍ണമായി ഇത് മാറി.

എന്നാല്‍ കേരളത്തിന്റെ ഉറച്ച സ്വര്‍ണ പ്രതീക്ഷയായ ഹര്‍ഡ്ല്‍സ് സീനിയര്‍ ആണ്‍-പെണ്‍ വിഭാഗത്തില്‍ മേയ്‌മോന്‍ പൗലോസും ഡൈബി സെബാസ്റ്റിയനും വെള്ളിയിലേക്ക് പിന്‍തള്ളപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി.

36 ഇനത്തില്‍ ചെവ്വാഴ്ച ഫൈനല്‍ നടക്കും അതില്‍ മീറ്റിലെ വേഗരാജാക്കന്മാര്‍ ആരാണെന്നതിനും തീരുമാനമാകും. കേരളത്തിന്റെ പ്രതീക്ഷകളായ 400, 1500 റിലേ മത്സരങ്ങളും ഉള്‍പ്പെടും.

Story first published: Wednesday, November 25, 2015, 16:27 [IST]
Other articles published on Nov 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+