ജെപിഎല്‍ തീം സോങ് ശ്വേത പ്രകാശനം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന എസ്ബിടി-ജെപിഎല്‍ 2013 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തീം സോങ് പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമ താരം ശ്വേത മോനോന്‍ ആണ് പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്. ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് ശ്വേത മോനോന്‍.

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നും ആ മഹാമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്വേത പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് പി.പി. ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ചന്ദ്രശേഖര്‍, ചിലച്ചിത്ര സംവിധായകന്‍ ജയന്‍ പിഷാരടി, ബിസിസിഐ മാച്ച് റഫറി പി. രംഗനാഥന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, വനിതാ ഫോറം പ്രസിഡന്റ് വി. ഷീന, ജയന്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു.
പ്രസ്‌ക്ലബ് അംഗമായ മഹേഷ് കിടങ്ങലാണ് തീം സോങ് സംവിധാനം ചെയ്തത്. രാജീവ് വിജയ് ആണ് ക്യാമറ. ടി. അനീഷാണ് എഡിറ്റിംഗ്. നവംബര്‍ 28 മുതല്‍ 30 വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. എല്ലാ ജില്ലകളില്‍ നിന്നുള്ള പ്രസ് ക്ലബ്ബ് ടീമുകളും ജെപിഎല്ലില്‍ മാറ്റുരക്കും.
<center><iframe width="100%" height="338" src="//www.youtube.com/embed/rH1RlV3P1Ac" frameborder="0" allowfullscreen></iframe></center>
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications