Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പത്രപ്രവര്‍ത്തകര്‍ക്കും പ്രീമിയര്‍ ലീഗ്

തിരുവനന്തപുരം: സിനിമ താരങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കാമെങ്കില്‍ പിന്നെ ആര്‍ക്കും ക്രിക്കറ്റ് കളിക്കാം. അങ്ങനെയെങ്കില്‍ പത്രപ്രവര്‍ത്തകര്‍ക്കും ക്രിക്കറ്റ് കളിക്കാം. ചരിത്രത്തില്‍ ആദ്യമായി പത്രപ്രവര്‍ത്തരുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് വരുന്നു. അതും ഐപിഎല്‍ മോഡലില്‍. ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ്.

കേരളത്തിലെ മുഴുവന്‍ പ്രസ്‌ക്ലബ്ബുളും അണി നിരക്കുന്ന ടൂര്‍ണമെന്റ് ആണ് നടക്കാന്‍ പോകുന്നത്. 14 പ്രസ് ക്ലബ്ബ് ടീമുകള്‍ക്ക് പുറമേ പത്രപ്രവര്‍ത്തക യൂണിയന്റെ ടീമും സിനിമ താരങ്ങളും രാഷ്ട്രീയക്കാരും ഒക്കെ അണിനിരക്കുന്ന സെലിബ്രിറ്റി ടീമും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

JPL

നവംബര്‍ 28, 29, 30 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ് എന്ന ജെപിഎല്‍ അരങ്ങേറുക. വിജയിക്കുന്ന ടീമിന് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും എന്നാണ് അറിവ്.

ജെപിഎല്ലിനായുള്ള ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ലീഗിന്റെ ലോഗോപ്രകാശനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് പി.പി. ജെയിംസ് അധ്യക്ഷനായിരുന്നു. ദേശാഭിമാനി കോട്ടയം യൂണിറ്റിലെ സനല്‍ ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.ജെപിഎല്‍ സ്വാഗത സംഘത്തിന്റെ ഉദ്ഘാടനവും മന്ത്രി ശിവകുമാര്‍ നിര്‍വ്വഹിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി ശശി തരൂര്‍, സ്പീക്കര്‍ ജി. കാര്‍ത്തികേന്‍, മന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Story first published: Thursday, October 24, 2013, 15:09 [IST]
Other articles published on Oct 24, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+