Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജോണ്ടി റോഡ്‌സിന് 'ഇന്ത്യന്‍ കുഞ്ഞ്' പിറന്നു

മുംബൈ: ജോണ്ടി റോഡ്‌സിനെ അറിയില്ലേ... മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം. ഫീല്‍ഡിംഗില്‍ റോഡ്‌സിനെ വെല്ലാന്‍ മാത്രം ഇപ്പോഴും ആരും ഇല്ലെന്ന് തന്നെ പറയേണ്ടിവരും.

ക്ഷമിയ്ക്കണം... റോഡ്‌സിന്റെ ഫീല്‍ഡിംഗ് കഥകളോ ക്രിക്കറ്റ് കഥകളോ പറയാനല്ല തുടങ്ങിയത്. അദ്ദേഹത്തിന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു എന്നതാണ് വാര്‍ത്ത. ജോണ്ടി റോഡ്‌സിന് ഒരു കുഞ്ഞ് ജനിച്ചാല്‍ അത് ഇന്ത്യയില്‍ അത്രവലിയ വാര്‍ത്തയാകേണ്ടതുണ്ടോ...?

Jonty Rhodes

ഉണ്ടെന്ന് പറയേണ്ടിവരും. കാരണം റോഡ്‌സിന് കുഞ്ഞ് ജനിച്ചത് ഇന്ത്യയില്‍ വച്ചാണ്. കുഞ്ഞിന്റെ പേരും ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുന്നു. ഇന്ത്യയില്‍ ജനിച്ച കുഞ്ഞിന് റോഡ്‌സ് ഇട്ട പേര് 'ഇന്ത്യാ ജെന്നി എന്നാണ്.

റോഡ്‌സിന്റെ ഭാര്യ മെലാനി ജെന്നി കഴിഞ്ഞ ദിവസമാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മുംബൈ സാന്തൂക്രൂസിലെ സൂര്യ മദര്‍ ആന്റ് ചൈല്‍ഡില്‍ വച്ചായിരുന്നു പ്രസവം. പ്രത്യേകം തയ്യാറാക്കിയ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. എന്ന് പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത സംവിധാനങ്ങള്‍. വാട്ടര്‍ ബര്‍ത്ത് അല്ലെങ്കില്‍ ജലജനനം എന്ന് വേണമെങ്കില്‍ വിളിയ്ക്കാം.

പ്രസവത്തിന് മാത്രമായിട്ടാണ് ജോണ്ടി റോഡ്‌സ് ഇന്ത്യയില്‍ എത്തിയതെന്ന് കരുതരുത്. കാരണം ഐപിഎല്ലിലെ ടീം ആയ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് പരിശീലകനാണ് റോഡ്‌സ്. ഇപ്പോള്‍ ഐപിഎല്‍ സീസണ്‍ ആണല്ലോ!

Story first published: Friday, April 24, 2015, 14:41 [IST]
Other articles published on Apr 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+