Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോം നഷ്ടമായി; ഷൂട്ടര്‍ ജീത്തു റായ് ടാര്‍ജറ്റ് ഒളിംപിക് പോഡിയം സ്‌കീമില്‍ നിന്നും പുറത്ത്

ദില്ലി: അടുത്ത കാലത്തായി ഫോം നഷ്ടപ്പെട്ട മുതിര്‍ന്ന ഇന്ത്യന്‍ ഷൂട്ടര്‍ ജീത്തു റായ് ടാര്‍ജറ്റ് ഒളിംപിക് പോഡിയം സ്‌കീമില്‍ നിന്നും പുറത്തായി. ദില്ലിയില്‍ ചേര്‍ന്ന മിഷന്‍ ഒളിംപിക് സെല്‍ യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ജീത്തുവിന് പുറമെ മൂന്ന് മറ്റ് ഷൂട്ടര്‍മാരും, മൂന്ന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റുകളും ഫോം നഷ്ടത്തിന്റെ പേരില്‍ പുറത്തായി.

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ടേബിള്‍ ടെന്നീസ് താരം മനിക ബത്രയ്ക്ക് ഏഷ്യന്‍ ഗെയിംസ് വരെയുള്ള പരിശീലനത്തിനായി ഏകദേശം 2.4 ലക്ഷം രൂപ അനുവദിച്ചു. കോച്ച് സന്ദീപ് ഗുപ്തയ്‌ക്കൊപ്പമുള്ള പരിശീലനം, ഫിസിയോ, ഫിറ്റ്‌നസ് ട്രെയിനര്‍, ഉഴിച്ചിലുകാരന്‍ എന്നിവരുടേതിന് പുറമെ ഉപകരണങ്ങള്‍ വാങ്ങാനും ഈ തുക ഉപയോഗിക്കാം. ഫോം നഷ്ടം മൂലമാണ് ടിഒപിഎസ് സ്‌കീമില്‍ നിന്നും ജീത്തു റായി ഉള്‍പ്പെടെയുള്ള ഷൂട്ടര്‍മാരെയും, അത്‌ലറ്റുകളെയും നീക്കിയതെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റ് ഓഫ് ഇന്ത്യ അറിയിച്ചു.

jiturai

യശസ്വിനി ദേസ്വാള്‍, അമന്‍പ്രീത് സിംഗ്, നീരജ് കുമാര്‍ എന്നിവരാണ് മറ്റ് ഷൂട്ടര്‍മാര്‍. 2014 ഏഷ്യന്‍ ഗെയിംസിലും, ഗോള്‍ഡ് ഗോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും 50 മീറ്റര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ ജീത്തു സ്വര്‍ണ്ണനേട്ടം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫോമില്ലാത്ത താരത്തെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഷൂട്ടിംഗ് ടീമില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം കോമണ്‍വെല്‍ത്തില്‍ 50 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ അഞ്ജും മോദ്ഗില്ലിന് 2.93 ലക്ഷം രൂപ അനുവദിച്ചു.

സ്‌കീറ്റ് ഷൂട്ടര്‍മാരായ മൈറാജ് അഹമ്മദ് ഖാന്‍, ഷീറാസ് ഷെയ്ഖ് എന്നിവര്‍ ടിഒപിഎസിന് കീഴില്‍ ഇറ്റലിയില്‍ പ്രമുഖ കോച്ച് എനിയോ ഫാല്‍കോയ്‌ക്കൊപ്പം പരിശീലനത്തിലാണ്. ഇതുള്‍പ്പെടെ നേട്ടം കൊയ്ത പല താരങ്ങള്‍ക്കും സെല്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

Story first published: Thursday, July 19, 2018, 16:49 [IST]
Other articles published on Jul 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+