വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അങ്ങനെ അതും പരിഹരിക്കപ്പെട്ടു!!ജിയോ ഫോണില്‍ വാട്‌സ്ആപ്പ് ലഭിക്കും

By Anoopa

ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ട. ജിയോ ഫോണില്‍ വാട്‌സ്ആപ്പ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോയുടെ 4ജി ഫീച്ചര്‍ ഫോണില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമീയ കൈ ഒ എസില്‍ വാട്‌സ്ആപ്പ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി ജിയോ അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി ഫാക്ടറി ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

ജിയോ ഫോണുകള്‍ക്ക് പ്രത്യകമായുള്ള വാട്‌സ്ആപ്പ് വേര്‍ഷനുകള്‍ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്തു തന്നെയായലും ഫ്രീ ആയി ലഭിക്കുന്ന ഫോണില്‍ വാട്‌സ്ആപ്പ് ഇല്ല എന്ന സങ്കടം ഉപഭോക്താക്കള്‍ക്ക് വേണ്ട. വാട്‌സ്ആപ്പ് ഇല്ലാത്തത് ഫോണിന്റെ ജനപ്രിയതക്ക് മങ്ങലേല്‍പ്പിക്കുമെന്നതു കൊണ്ടാകാം ജിയോ പുതിയ നീക്കത്തിന് തയ്യാറാകുന്നതെന്നാണ് കരുതപ്പെടുന്നത്.

22 ഭാഷകള്‍

22 ഭാഷകള്‍

ജിയോ ഫോണിന് 25 ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാന്‍ സാധിക്കുമന്നൊണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞത്.

ജിയോ ചാറ്റ്

ജിയോ ചാറ്റ്

വാട്സ്ആപ്പിനു പകരം ജിയോ ചാറ്റ് എന്ന സംവിധാനമാണ് പുതിയതായി അവതരിപ്പിച്ച ഫോണിലുള്ളതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകുമെന്നാണ് റിലയന്‍സ് അധികൃതര്‍ പറഞ്ഞിരുന്നത്. ആദ്യത്തെ 500 എംബി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗതയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

500 എംബി കഴിഞ്ഞാല്‍ വേഗത കുറയും

500 എംബി കഴിഞ്ഞാല്‍ വേഗത കുറയും

500 എംബി കഴിഞ്ഞാല്‍ ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിന്റെ വേഗത കുറയുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് 2 ജി വേഗതയിലേ ഇന്റര്‍നെറ്റ് ലഭ്യമാകൂ. 153 രൂപയുടെ പ്ലാന്‍ അനുസരിച്ചാണ് ഇത്. എന്നാല്‍ 309 രൂപയുടെ പ്ലാനില്‍ ദിവസം 1 ജിബി വരെ ഡാറ്റ 4ജി വേഗതയില്‍ ലഭിക്കും.

ആഗസ്റ്റ് 24 മുതല്‍

ആഗസ്റ്റ് 24 മുതല്‍

ജിയോ സ്മാര്‍ട്ട് ഫോണുകള്‍ ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറില്‍ ഫോണുകള്‍ ലഭ്യമാകും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആദ്യം ഫോണ്‍ ലഭിക്കുക. ആഗസ്റ്റ് 15 മുതല്‍ 153 രൂപക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. രാജ്യത്തിന്റെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് ജിയോ സൃഷ്ടിച്ചിരിക്കുന്നത്.

4 ജി ഫോണ്‍

4 ജി ഫോണ്‍

ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ 500 രൂപക്ക് ലഭ്യമാകും എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകളെങ്കിലും ടെലികോം രംഗത്ത് ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഫോണ്‍ സൗജന്യമാണെന്ന പ്രഖ്യാപനം ജിയോ നടത്തിയത്.

Story first published: Sunday, August 6, 2017, 15:20 [IST]
Other articles published on Aug 6, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X