Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡയമണ്ട് ലീഗ് ഫൈനല്‍സിന് യോഗ്യതനേടി ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര

സൂറിച്ച്: ലോകത്തിലെ മുന്‍നിര താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന ഡയമണ്ട് ലീഗ് ഫൈനല്‍സിന് ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് യോഗ്യത. സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ നീരജ് ഡയമണ്ട് ലീഗില്‍ ലോകത്തിലെ ഒന്നാംകിട താരങ്ങള്‍ക്കാപ്പമാണ് മത്സരത്തിനിറങ്ങുക.

ഓഗസ്റ്റ് 30ന് സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലാണ് ഫൈനല്‍സ് നടക്കുകക. ചോപ്രയ്ക്ക് പുറമെ നിലവിലെ ലോകചാമ്പ്യന്‍ ജൊഹാനസ് വെറ്റര്‍, ഒളിമ്പിക് ജേതാവ് തോമസ് റോഹ്ലര്‍, എസ്‌തോണിയയുടെ മാഗ്‌നസ് കിര്‍ട്ട്, കഴിഞ്ഞ ഡയമണ്ട് ലീഗ് ജേതാവ് യാകുബ് ലാഡ്ലെച്ച, ജര്‍മനിക്കാരന്‍ ആന്‍ഡ്രെസ് ഹോഫ്മാന്‍ എന്നവരും ഏറ്റുമുട്ടും. ബിര്‍മിങ്ങാമിലെ ചാമ്പ്യന്‍ഷിപ്പിലൂടെ രണ്ട് താരങ്ങള്‍കൂടി ഇവര്‍ക്കൊപ്പം ചേരും.

neerajchopra

ഡയമണ്ട് ലീഗില്‍ നിലവില്‍ മൂന്ന് റൗണ്ടുകളാണ് പൂര്‍ത്തിയായത്. നീരജ് ചോപ്ര ഇതില്‍ 12 പോയന്റുമായി ആറാമതാണ്. ദോഹയില്‍ നടന്ന ആദ്യ ഡയമണ്ട് ലീഗില്‍ 87.43 മീറ്റര്‍ ദൂരമെറിഞ്ഞ ചോപ്ര നാലാമതായിരുന്നു. ഇഗുനിയില്‍ നടന്ന ലീഗില്‍ 80.81 മീറ്ററാണ് പിന്നിട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 86.47 മീറ്റര്‍ദൂരം കണ്ടെത്തിയ താരം ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു. ഓഗസ്തില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകൂടിയാണ് ഇരുപതുകാരനായ ചോപ്ര.

Story first published: Saturday, July 28, 2018, 11:38 [IST]
Other articles published on Jul 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+