Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് ഐഎഎഎഫ് ഡയമണ്ട് ലീഗില്‍ നേട്ടം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടക്കുന്ന ഐഎഎഎഫ് ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് നേട്ടം. മികച്ച പ്രകടനത്തോടെ വമ്പന്മാര്‍ അണിനിരക്കുന്ന മീറ്റില്‍ നീരജ് ആറാം സ്ഥാനം കരസ്ഥമാക്കി. 80.81 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് എതിരാളികള്‍ക്ക് വെല്ലുവിളിയായത്. അതേസമയം, മേയില്‍ 87.43 മീറ്റര്‍ ദൂരത്തോടെ ദേശീയ റെക്കോര്‍ഡ് നേടിയ ഇരുപതുകാരന് അതിനടുത്തെത്താന്‍ കഴിഞ്ഞില്ല.

ജര്‍മനിയുടെ ഒളിമ്പികസ് ചാമ്പ്യന്‍ തോമസ് റോഹ്ലര്‍ ആണ് മീറ്റില്‍ ഒന്നാമതെത്തിയത്. തോമസ് 89.88 മീറ്റര്‍ ദൂരം കണ്ടെത്തിയപ്പോള്‍ 89.54 മീറ്റര്‍ ദൂരത്തോടെ ലോക ചാമ്പ്യന്‍ ജോഹന്നസ് വെറ്റര്‍ രണ്ടാം സ്ഥാനത്തും 86.45 ദൂരത്തോടെ ആന്‍ഡ്രിയാസ് ഹോഫ്മാന്‍ മൂന്നാംസ്ഥാനത്തുമെത്തി.

neerajchopra

നേരത്തെ നടന്ന മൂന്നു മീറ്റുകളില്‍ നീരജ് ചോപ്ര 85 മീറ്റര്‍ ദൂരം മറികടന്നിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 86.47 മീറ്റര്‍ദൂരത്തോടെ സ്വര്‍ണവും നേടി. ദോഹയില്‍ 87.43 എറിഞ്ഞതാണ് നീരജിന്റെ ഏറ്റവും മികച്ചദൂരം. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള പരിശീലനത്തനായി നീരജും സംഘവും ഫിന്‍ലന്‍ഡിലേക്ക് പോകാനിരിക്കുകയാണ്. ജാവലിനിലെ ജര്‍മന്‍ ഇതിഹാസതാരം ഉവെ ഹോഹന് കീഴിലാണ് പരിശീലനം. ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്‌സിലും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് യുവതാരം.

Story first published: Sunday, May 27, 2018, 9:14 [IST]
Other articles published on May 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+