Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജേസണ്‍ ഗില്ലസ്പി ഇംഗ്ലണ്ട് കോച്ച് സ്ഥാനത്തേക്ക്

ലണ്ടന്‍: പുറത്താക്കപ്പെട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് കോച്ച് പീറ്റര്‍ മൂറിന് പകരമായി മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ഗില്ലസ്പിയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് കൗണ്ടി ടീം യോര്‍ക്ക് ഷെയറിന്റെ കോച്ചായ ഗില്ലസ്പിയെ കോച്ചിങ് സ്ഥാനത്തേക്കുള്ള ചര്‍ച്ചയ്ക്കായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ക്ഷണിച്ചതായി അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ ഇംഗ്ലണ്ട് ഓപ്പണറും നിലവിലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടറുമായ ആന്‍ഡ്രൂ സ്ട്രൗസ് ഗില്ലസ്പിയുടെ പേര് പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗില്ലസ്പിക്ക് ഒപ്പം മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ജസ്റ്റിന്‍ ലാംഗറും ഇംഗ്ലണ്ടിന്റെ പരിഗണനയിലുണ്ട്. ആഷസ് പരമ്പര അടുത്തവരുന്നതിനാല്‍ ഗില്ലസ്പിയുമായുള്ള ചര്‍ച്ചകള്‍ അടുത്ത ദിവസം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

jasongillespie

വാര്‍ത്തകളെക്കുറിച്ച് ഗില്ലസ്പിയും പോസിറ്റീവായാണ് പ്രതികരിച്ചത്. ഇംഗ്ലണ്ട് കോച്ച് ആകുകയെന്നത് തന്റെ സ്വപ്‌നമായിരുന്നെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. യോര്‍ക്ക് ഷെയറിലെ തന്റെ കോച്ചിങ് കരിയര്‍ ഇതിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അന്തിമ തീരുമാനം വരെ കാക്കണമെന്നും ഗില്ലസ്പി മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.

ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ദയനീയ പുറത്താകലും വെസ്റ്റിന്റീസില്‍ നടന്ന പര്യടനത്തില്‍ സമനിലയുമാണ് പീറ്റര്‍ മൂറിന്റെ കസേര തെറിപ്പിച്ചത്. ഇതിന് പിന്നാലെ സ്ട്രൗസ് ഗില്ലസ്പിയുടെ പേര് ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പില്‍ വെക്കുകയും ചെയ്തു. 1996 മുതല്‍ 2006 വരെ നടന്ന നാല് ആഷസ് സീരീസുകളില്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഗില്ലസ്പി കളിച്ചിട്ടുണ്ട്.

Story first published: Wednesday, May 20, 2015, 9:24 [IST]
Other articles published on May 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+