ട്യോക്യോ: റിയോ ഒളിംപിക്‌സിന് 17 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള ആപ്പ് പുറത്തിറക്കി. ലോഗിന്‍ എന്ന് പേരിട്ടിട്ടുള്ള ആപ്പ് പുറത്തിറക്കിയിട്ടുള്ളത് ജപ്പാനിലെ ഒരു സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ്. മത്സരത്തിന് മുന്നോടിയായി ആരോഗ്യവാന്മാരായിരിക്കാനുള്ള കായികതാരങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് സ്റ്റാര്‍ട്ട്അപ്പ് കമ്പനി.
ലോഗിന്‍ എന്ന് പേരിട്ടിട്ടുള്ള ആപ്പ് ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്ബ്ലൂ ലാബാണ് വികസിപ്പിച്ചിട്ടുള്ളത്. കായിക താരങ്ങളുടെ പരിശീലനം കൃത്യമായി നിരീക്ഷിക്കുന്ന ആപ്പ് പരിക്ക് ഇല്ലാതാക്കാന്‍ ശീലമാക്കേണ്ട പരിശീലന രീതികളെക്കുറിച്ച് കായിക താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പരിശീലനത്തിനിടെ ആപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് 90 ശതമാനത്തോ ളം പരിക്കുകളെ അകറ്റിനിര്‍ത്താമെന്നാണ് കണ്ടെത്തല്‍.

ആപ്പില്‍ സെറ്റ് ചെയ്തിട്ടുള്ള ചോദ്യാവലിക്ക് കായികതാരങ്ങള്‍ നല്‍കുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആപ്പ് താരങ്ങളുടെ പരിശീലനത്തെ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുക. പരിശീലനത്തിനിടെ നേരത്തെ പരിക്കേറ്റ സാഹചര്യങ്ങളുള്‍പ്പെടെയുള്ള വിവരങ്ങളും താരങ്ങള്‍ നല്‍കണം.