For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റുവര്‍ട്ട് ബിന്നിയെ ടീമിലെടുത്തതിന് പിന്നില്‍; കോച്ച് പറയുന്നു

മെല്‍ബണ്‍: ദേശീയ സെലക്ടറായ റോജര്‍ ബിന്നിയുടെ സ്വാധീനമാണോ അതോ ഭാര്യ മായന്തി ലാംഗറുടെ പ്രാര്‍ഥനയാണോ എന്താണ് സ്റ്റുവര്‍ട്ട് ബിന്നിയെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഇന്ത്യന്‍ ടീം പ്രഖ്യാപിച്ച കഴിഞ്ഞ ആഴ്ച ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യമാണ് ഇത്. എന്നാല്‍ ഇവയൊന്നുമല്ല ബിന്നിയെ ടീമിലെത്തിച്ചത്. കോച്ച് തന്നെ പറയും പിന്നെ അതെന്താണെന്ന്.

സ്വാധീനവും ഭാഗ്യവുമൊന്നുമല്ല, ഇന്ത്യന്‍ നിരയില്‍ കൊള്ളാവുന്ന ഓള്‍റൗണ്ടര്‍മാരില്ലാത്തത് കൊണ്ടാണ് സ്റ്റുവര്‍ട്ട് ബിന്നിയെ ടീമില്‍ എടുത്തത് എന്നാണ് ഇന്ത്യന്‍ ടീമിന്റെ കോച്ച് ഡങ്കന്‍ ഫഌച്ചര്‍ പറയുന്നത്. ബി സി സി ഐ വെബ്‌സൈറ്റിനോട് സംസാരിക്കുകയായിരുന്നു ഫഌര്‍. ഇന്ത്യന്‍ ടീമിന് നല്ല ഓള്‍റൗണ്ടറുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് കോച്ച് ഇക്കാര്യം പറഞ്ഞത്.

BINNY

ഈ ഒരു കാര്യമാണ് എന്നെ വിഷമിപ്പിച്ചിരുന്നത്. ബാറ്റ് ചെയ്യാനും വേഗതയില്‍ പന്തെറിയാനും കഴിയുന്ന ഒരു ഓള്‍റൗണ്ടര്‍ നമുക്ക് വേണമായിരുന്നു. ബാറ്റിംഗ് നിരയ്ക്ക് നീളം നല്‍കുന്നതിനൊപ്പം അത് നമ്മുടെ ബൗളിംഗിനും ശക്തി പകരും. ഇതാണ് സ്റ്റുവര്‍ട്ട് ബിന്നിയെ ടീമില്‍ എടുക്കാനുള്ള കാരണം. ലോകകപ്പില്‍ ബാറ്റിംഗ് നിര ശക്തമാക്കുക എന്നത് വളരെ പ്രധാനമാണ്.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ലോകകപ്പില്‍ കുറച്ചധികം പന്തെറിയേണ്ടിവരുമെന്ന് കോച്ച് പറഞ്ഞു. കഴിഞ്ഞ തവണ മാന്‍ ഓഫ് ദ സീരിസായ യുവരാജ് സിംഗിനെ അവഗണിച്ചാണ് ഇന്ത്യ ബിന്നിക്ക് അവസരം നല്‍കിയിരിക്കുന്നത്. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ പന്തെറിയുന്നത് ടീമിന് ബാലന്‍സ് നല്‍കും. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായാണ് ഇത്തവണ ലോകകപ്പ്. ഫെബ്രുവരി 15 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ഉദ്ഘാടന മത്സരം.

Story first published: Friday, January 16, 2015, 15:34 [IST]
Other articles published on Jan 16, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+