Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടിങ് ലോകകപ്പ് ഫൈനല്‍സിലേക്ക് യോഗ്യതനേടി 14 ഇന്ത്യന്‍ താരങ്ങള്‍

ദില്ലി: ഈവര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഷൂട്ടിങ് ലോകകപ്പ് ഫൈനല്‍സിലേക്ക് യോഗ്യതനേടി 14 ഇന്ത്യന്‍ താരങ്ങള്‍. ഇത്രയും ഷൂട്ടര്‍മാര്‍ ഒരുമിച്ച് യോഗ്യത നേടുന്നത് ഇതാദ്യമായാണ്. ഇന്റര്‍ നാഷണല്‍ ഷൂട്ടിങ് ഫെഡറേഷന്‍ നടത്തുന്ന വിവിധ ലോകകപ്പുകളില്‍നിന്നും യോഗ്യത നേടിയവരെയാണ് ഫൈനല്‍സിലേക്ക് തെരഞ്ഞെടുക്കുന്നത്. റൈഫിള്‍ പിസറ്റള്‍ വിഭാഗത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കും.

യോഗ്യത നേടിയ പതിനാല് ഇന്ത്യന്‍ അത്‌ലറ്റുകളില്‍ രണ്ടുപേര്‍മാത്രമാണ് രണ്ട് ഇനങ്ങളില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്. അഞ്ജും മൗദ്ഗിലും മനു ഭാക്കറും. മൗദ്ഗില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തിലും 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വിഭാഗത്തിലും യോഗ്യത നേടി. മനു ഭാക്കര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലുമാണ് യോഗ്യത നേടിയത്.

manu-bhaker

ടൂര്‍ണമെന്റില്‍ 35 രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. എട്ട് ഇനങ്ങളിലായാണ് മത്സരം. ഇത്തവണ മത്സരത്തിനെത്തുന്ന അത്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരിനത്തില്‍ നേരത്തെ 12 പേരാണ് മത്സരിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 18 ആക്കി ഉയര്‍ത്തി. യോഗ്യത നേടിയവര്‍ക്ക് മിക്‌സഡ് ഇനങ്ങളില്‍ മത്സരിക്കാം. കഴിഞ്ഞദിവസം ബ്രസീലിലെ റിയോ ജി ജനീറോയില്‍ സമാപിച്ച ലോകകപ്പില്‍ ഇന്ത്യ 5 സ്വര്‍ണവും 2 വെള്ളിയും 2 വെങ്കലവും സ്വന്തമാക്കിരുന്നു.

Story first published: Thursday, September 5, 2019, 10:36 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+