റിയോ ഒളിംപിക്‌സ്; കരിഞ്ചന്തയില്‍ ടിക്കറ്റുവിറ്റ സംഘാടകന്‍ അറസ്റ്റില്‍
റിയോ: കരിഞ്ചന്തയില്‍ കൂടിയവിലയ്ക്ക് ഒളിംപിക്‌സ് വിറ്റെന്ന കുറ്റത്തിന് അയര്‍ലന്‍ഡ് ഒളിംപിക്‌സ് തലവനെ റിയോ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം റിയോയില്‍ 800 അനധികൃത ടിക്കറ്റുമായി ഒരാള്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അയര്‍ലന്‍ഡ് ഒളിംപിക്‌സ് തലവന്‍ പാട്രിക് ഹിക്ക് പിടിയിലായത്.
ഇടനിലക്കാരന്‍ വഴി കൂടിയ വിലയ്ക്ക് ടിക്കറ്റ് മറിച്ചു നല്‍കിയെന്നാണ് 71 കാരനായ പാട്രിക്കിനെതിരായ കേസ്. യൂറോപ്യന്‍ ഒളിംപിക്‌സ് തലവന്‍ കൂടിയാണ് പാട്രിക്. കഴിഞ്ഞവര്‍ഷം നടന്ന യൂറോപ്യന്‍ ഗെയിംസും വിവാദത്തിലായിരുന്നു. റിയോയിലെ ഒളിംപിക് ഫാമിലി ഹോട്ടലില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റിലായ പാട്രിക്കിനെ ചോദ്യംചെയ്തുവരികയാണ്. ഹിക്കിയുടെ പാസ്‌പോര്‍ട്ടും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒളിംപിക്‌സില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഒഫീഷ്യലുകളെ സ്വാധീനിച്ചും വലിയതോതില്‍ കൈക്കൂലികൊടുത്തുമാണ് ഇത്തരം സംഘങ്ങള്‍ ടിക്കറ്റ് കൈക്കലാക്കുന്നത്. വിഷയത്തില്‍ റിയോ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications