Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യയുടെ മലയാളി താരം കെടി ഇര്‍ഫാന്‍

ദില്ലി: 2020ല്‍ ജപ്പാനിലെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റായി മലയാളി താരം കെ.ടി ഇര്‍ഫാന്‍. 20 കിലോമീറ്റര്‍ നടത്തത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഇര്‍ഫാന്‍ ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വാക്കിങ് ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ടോക്കിയോയിലേക്ക് ടിക്കറ്റെടുത്തത്. 20 കിലോമീറ്റര്‍ ഒരു മണിക്കൂറും 20 മിനിറ്റും 57 സെക്കന്റുമെടുത്ത് ഇര്‍ഫാന്‍ പൂര്‍ത്തിയാക്കി.

irfankt

ഇതോടെ ഈ വര്‍ഷം ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കും ഇര്‍ഫാന്‍ യോഗ്യത നേടിയിട്ടുണ്ട്. ഇര്‍ഫാനൊപ്പം ദേവീന്ദറും(1:21.22) ഗണപതിയും (1:22.12) ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 2012 ഒളിമ്പിക്‌സില്‍ ഇര്‍ഫാന്‍ 1:20:21 എന്ന സമയത്തോടെ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ഇര്‍ഫാന് ജപ്പാനിലും സാധിച്ചില്ല.

ജപ്പാനിലെ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ ടൊഷികാസു യമനിഷി ഒരു മണിക്കൂര്‍ 17 മിനിറ്റ് 15 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. ജോര്‍ജി ഷെയ്‌കോ(1:20.21), കൊറിയയുടെ ബെയോങ്ക്വാങ് ചോ(1:20.40) എന്നിവര്‍ക്കാണ് വെള്ളിയും വെങ്കലവും. 2020 മെയ് 31ന് ദീര്‍ഘദൂര നടത്ത ഇനങ്ങള്‍ക്കും മാരത്തണിനും ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്നതിനുള്ള സമയം അവസാനിക്കും.

Story first published: Monday, March 18, 2019, 9:40 [IST]
Other articles published on Mar 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+